വെള്ളമുണ്ട: മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സൗജന്യ കുടിവെള്ള വിതരണം ഒരുക്കി ആരവം സീസണ്‍ ഫോര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘാടക സമിതി മാതൃകയായി.വെള്ളമുണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഉപജില്ലാ കലോത്സവ വേദിയിലാണ് സി.എഫ്.സി ആരവം ഫുട്‌ബോള്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കുടിവെള്ള സൗകര്യം ഒരുക്കിയത്.കുടിവെള്ള വിതരണത്തിന്റെ ഉദ്ഘാടനം മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സുനില്‍കുമാര്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രാധിക, ഹെഡ്മിസ്ട്രസ് ബീന, പി.ടി.എ പ്രസിഡന്റ് മൊയ്തു, ആരവം ചെയര്‍മാന്‍ പി.കെ. അമീന്‍, ട്രഷറര്‍ ജംഷീര്‍, കോഓര്‍ഡിനേറ്റര്‍ മുജീബ് തുടങ്ങിയവര്‍ പങ്കെടുത്തു.
കായിക മൈതാനത്തെ ആവേശത്തിനൊപ്പം കലോത്സവ വേദിയിലും സാമൂഹിക പ്രതിബദ്ധതയോടെ സാന്നിധ്യമറിയിക്കുകയാണ് ആരവം സീസണ്‍ ഫോര്‍ സംഘാടക സമിതി.
അഭിപ്രായങ്ങൾ (Comments)