വെള്ളമുണ്ട: വെള്ളമുണ്ടയില്‍ നടക്കുന്ന മാനന്തവാടി ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് എത്തുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും കാണികള്‍ക്കും ശുചിത്വപൂര്‍ണ്ണമായ അന്തരീക്ഷം ഒരുക്കാന്‍ മുന്നിട്ടിറങ്ങിയാണ് വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മാതൃകയാകുന്നത്. കലോത്സവ നഗരിയെ പൂര്‍ണ്ണമായും മാലിന്യമുക്തമായി നിലനിര്‍ത്തുന്നതിനായി വിപുലമായ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ഇവരുടെ നേതൃത്വത്തില്‍ നടക്കുന്നത്.കലോത്സവ വേദികള്‍ക്ക് സമീപവും നഗരിയുടെ വിവിധ ഭാഗങ്ങളിലും പ്രത്യേക ബിന്നുകള്‍ സ്ഥാപിച്ചും
പ്ലാസ്റ്റിക്, ജൈവ മാലിന്യങ്ങള്‍ എന്നിവ ഉറവിടത്തില്‍ തന്നെ വേര്‍തിരിച്ചാണ് ഇവര്‍ കലോത്സവ നഗരിയില്‍ സജീവമാകുന്നത്.ഓരോ ദിവസവും 12 ഹരിത കര്‍മ്മ സേനാംഗങ്ങളെയാണ് നഗരിയുടെ ശുചീകരണ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
വെള്ളമുണ്ട പഞ്ചായത്തിലെ 21 വാര്‍ഡുകളിലുമുള്ള ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മാറിമാറിയാണ് കലോത്സവ ദിനങ്ങളില്‍ സേവനമനുഷ്ഠിക്കുന്നത്.
കലോത്സവത്തിനെത്തുന്ന കുട്ടികളിലും പൊതുജനങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിനെക്കുറിച്ചുള്ള അവബോധം വളര്‍ത്താനും, വേദികളും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കാനും ഇവരുടെ കൃത്യമായ ഇടപെടലിലൂടെ സാധിക്കുന്നുണ്ട്.
അഭിപ്രായങ്ങൾ (Comments)