തോണിച്ചാല്‍: തോണിച്ചാല്‍ കുന്ദമംഗലം ത്രഴുതാല്‍ പള്ളിയറക്കല്‍ ക്ഷേത്രത്തില്‍ കതിര്‍ പൂജയും കതിര്‍ വിതരണവും നടത്തി. മേല്‍ശാന്തി ശങ്കരന്‍ നാരായണന്റെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. 2027 ഫെബ്രുവരി 10,11 തീയതികളില്‍ നടക്കുന്ന പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ആദ്യ നോട്ടീസ് തൊണ്ടര്‍നാട് പഞ്ചായത്ത് യു.ഇ.ഒ നിമിഷ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളില്‍ നിന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര കമ്മിറ്റി സെക്രട്ടറി വീരേന്ദ്രകുമാര്‍, രക്ഷാധികാരി വിനോദ് കുമാര്‍ അയ്യപ്പന്‍മൂല, കമ്മിറ്റി അംഗങ്ങളായ രമേശന്‍, മധു, ആദര്‍ശ്, കേളു, ലക്ഷ്മി, രമണി, പ്രിയ, ലീല എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
കതിര്‍ പൂജയും പ്രതിഷ്ഠാദിന മഹോത്സവ നോട്ടീസ് ഉദ്ഘാടനവും നടത്തി
അഭിപ്രായങ്ങൾ (Comments)