ബത്തേരി: ബത്തേരി സെന്റ് മേരീസ് യാക്കോബായ സൂനോറൊ പള്ളിയുടെ കീഴിലുള്ള വള്ളുവാടി സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി സിംഹാസന ചാപ്പലില്‍പരിശുദ്ധ പരുമല മോര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 20 വെള്ളിയാഴ്ച വൈകുന്നേരം 5.30ന് വികാരി ഫാ. ഡോ. മത്തായി അതിരംപുഴയില്‍ കൊടിയേറ്റും. 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥന,6:30 ന് മൂലങ്കാവ് സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. എല്‍ദോ അതിരംപുഴയില്‍ന്റെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന,
മധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം, 8 മണിക്ക് ധൂപപ്രാര്‍ത്ഥന (പരി. പരുമല തിരുമേനിയുടെ നാമത്തിലുള്ള കുരിശും തൊട്ടിയില്‍) തുടര്‍ന്ന് ആശീര്‍വാദം, ലേലം, നേര്‍ച്ചഭക്ഷണം എന്നിവ നടക്കും. ഫാ.സജി ചൊള്ളാട്ട് (സഹ വികാരി),
അഡ്വ.ജോസ് വി.തണ്ണിക്കോട്, കെ.എം.മത്തായി കക്കാട്ടുപുത്തന്‍പുരയില്‍, മേരീസ് മത്തായി ഓണശ്ശേരില്‍, ബൈജു പോള്‍ പാല്‍പ്പാത്ത്, എല്‍ദോസ് നിരവത്ത്കണ്ടത്തില്‍, ബാബു അയ്യംപിള്ളില്‍ തുടങ്ങിയവര്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
ഓര്‍മ്മപ്പെരുന്നാള്‍ നവംബര്‍ 20ന്
അഭിപ്രായങ്ങൾ (Comments)