മാനന്തവാടി: തോണിച്ചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന്റെ പുതുതായി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന പള്ളിയില്‍ മോഷണം. നവംബര്‍ 17 ചൊവ്വാഴ്ച രാത്രി പത്തുമണിക്കും നവംബര്‍ 18 ബുധനാഴ്ച പുലര്‍ച്ചെ ആറുമണിക്കും ഇടയിലാണ് മോഷണം നടന്നതെന്നാണ് കരുതുന്നത്. പുതിയതായി സ്ഥാപിക്കാനായി സൂക്ഷിച്ചിരുന്ന വലിയ അളവിലുള്ള ഇലക്ട്രിക്കല്‍ വയറുകളും തൊഴിലാളികളുടെ ചില ഉപകരണങ്ങളുടെ ഭാഗങ്ങളുമാണ് മോഷണം പോയത്. ആര്‍.ആര്‍ കേബിള്‍സ് എന്ന പേരിലുള്ള വയറുകളാണ് നഷ്ടപ്പെട്ടത്. വിവിധ കഷണങ്ങളായി പൈപ്പിനുള്ളില്‍ക്കൂടി കടത്തിയിരുന്ന വയറുകള്‍ വലിച്ചെടുത്ത നിലയിലാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. തൊഴിലാളികളുടെ ടൂളുകളില്‍നിന്ന് മുറിച്ചെടുത്ത പഴയ വയറുകളും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ മാനന്തവാടി പോലീസ് അന്വേഷണം ആരംഭിച്ചു. മോഷണം പോയ വയറുകള്‍ ആരെങ്കിലും സംശയാസ്പദമായ സാഹചര്യത്തില്‍ വില്‍ക്കുന്നതായോ കൈവശം വെച്ച് കൊണ്ടുപോകുന്നതായോ ശ്രദ്ധയില്‍പ്പെട്ടാല്‍ മാനന്തവാടി പോലീസ് സ്‌റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ വിവരം അറിയിക്കണമെന്ന് ദേവാലയ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകള്‍:
മാനന്തവാടി പോലീസ് സ്‌റ്റേഷന്‍: 04935 242032
പോലീസ്: 9497980816
ഫാ. ബിജോ, സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, തോണിച്ചാല്‍: 9447264935
അഭിപ്രായങ്ങൾ (Comments)