മാനന്തവാടി

അമൃത വിദ്യാലയം പ്രിന്‍സിപ്പാളിന് എം.എല്‍.എയുടെ ആദരം.

അമൃത വിദ്യാലയം പ്രിന്‍സിപ്പാളിന് എം.എല്‍.എയുടെ ആദരം.

മാനന്തവാടി: ലഹരിമുക്ത സമൂഹം എന്ന മഹത്തായ ലക്ഷ്യവുമായി അമൃത വിദ്യാലയം മാനന്തവാടി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടിയും, യുഎന്‍ ബുക്ക് ഓഫ് ലോക റെക്കോര്‍ഡ് നേട്ടത്തിന്റെ അനാവരണവും സ്‌കൂളില്‍ നടന്നു.ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സ്വാമിനി ശ്രീപൂജിതാമൃത ചൈതന്യയ്ക്ക് ലഭിച്ച ഓണററി ഡോക്ടറേറ്റും, ഔട്ട്സ്റ്റാന്‍ഡിങ് പ്രിന്‍സിപ്പല്‍ അവാര്‍ഡും പരിഗണിച്ച് മാനന്തവാടി എം.എല്‍.എ. ഉഷ വിജയന്‍ ആദരവ് സമര്‍പ്പിച്ചു.
വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ലഹരിവിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി നടത്തിയ തമ്പ് ഇംപ്രഷന്‍ ക്യാമ്പയിനിലൂടെ ഏറ്റവും കൂടുതല്‍ വിരലടയാളങ്ങള്‍ ശേഖരിച്ചതിന് കൈവരിച്ച യു എന്‍ ബുക്ക് ഓഫ് ലോക റെക്കോര്‍ഡ് നേട്ടം എം.എല്‍.എ. അനാവരണം ചെയ്തു. കുട്ടികളുടെ കൂട്ടായ്മയും സാമൂഹിക പ്രതിബദ്ധതയും വിളിച്ചോതിയ ഈ നേട്ടം വിദ്യാലയത്തിന്റെ ചരിത്രത്തിലെ അഭിമാനകരമായ അധ്യായമാണെന്ന് എം എല്‍ എ കൂട്ടിച്ചേര്‍ത്തു.


ലഹരിവിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന തമ്പ് ഇംപ്രഷന്‍ സമാഹാരത്തിന്റെ അനാവരണം വയനാട് ജില്ലാ എക്‌സൈസ് കമ്മീഷണര്‍ സജിത് ചന്ദ്രന്‍ നിര്‍വഹിച്ചു. ലഹരി വിരുദ്ധ പരിപാടികളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പരിപൂര്‍ണ പിന്തുണ ഉണ്ടാവുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി.സ്‌കൂള്‍ അക്കാദമിക് കോര്‍ഡിനേറ്റര്‍ എം.ജെ ജോസഫ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ അധ്യക്ഷയായ കോപ്രിന്‍സിപ്പല്‍ ടി.സത്യഭാമ ഈ നേട്ടം ഒരു റെക്കോര്‍ഡ് എന്നതിലുപരി സമൂഹത്തോടുള്ള ഉത്തരവാദിത്വത്തിന്റെ പ്രഖ്യാപനമാണെന്ന് ചൂണ്ടിക്കാട്ടി. മാനന്തവാടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിംങ് കമ്മററി ചെയര്‍മാന്‍  പി.വി എസ് മൂസ, മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ മനോജ് ഗോപാലന്‍, യോഗാചാര്യന്‍ പ്രവീണ്‍ ടി.രാജന്‍, സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഇ. കെ. ഗോപി, വിദ്യാര്‍ത്ഥി പ്രതിനിധി കുമാരി സായ് ശിവാനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മണ്മറഞ്ഞ പത്മശ്രീ ചെറുവയല്‍ രാമന്‍ അനുസ്മരണത്തോടൊപ്പം  വിദ്യാലയത്തിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകുന്ന പുതിയ കാര്‍ഷിക പ്രോജക്ടിന്റെ പ്രഖ്യാപനം പ്രിന്‍സിപ്പാള്‍ ശ്രീപൂജിതാമൃത ചൈതന്യ നിര്‍വഹിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ