മാനന്തവാടി

മൊഴിയാഴം വായനക്കൂട്ടം പുസ്തക ചര്‍ച്ച നടത്തി

മൊഴിയാഴം വായനക്കൂട്ടം പുസ്തക ചര്‍ച്ച നടത്തി

മാനന്തവാടി: മൊഴിയാഴം വായനക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തില്‍ 23ാമത് പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. സിജു സി. മീനയുടെ വല്ലി എന്ന കൃതിയാണ് ചര്‍ച്ചയ്ക്ക് വിധേയമായത്.ചര്‍ച്ചയില്‍ ഗ്രന്ഥകര്‍ത്താവ് ശ്രീ. സിജു സി. മീന തന്റെ എഴുത്തനുഭവങ്ങള്‍ പങ്കുവെച്ചു. ഗോത്രജീവിതത്തിലെ അനുഭവങ്ങളും വെല്ലുവിളികളുമാണ് തന്നെ എഴുത്തുകാരനാകാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.എം.എസ്. ജോര്‍ജ് (റിട്ട. എ.ഇ.ഒ), ശോഭന (റിട്ട. സീനിയര്‍ സയന്റിഫിക് ഓഫീസ് അസിസ്റ്റന്റ്), ഡോ. ഉഷാകുമാരി, ഡോ. രമേശന്‍ കെ. എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായങ്ങള്‍ പങ്കുവെച്ചു.ഡോ. ജി.എന്‍. ബാബുരാജ് സ്വാഗതവും വത്സമ്മ ടീച്ചര്‍ നന്ദിയും രേഖപ്പെടുത്തി. മരിയ പൗളിന്‍ ടീച്ചര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ