മാനന്തലാടി: കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍ (കെഐഎഫ്ഇയുഎ) മാനന്തവാടി ബ്ലോക്ക് കണ്‍വെന്‍ഷന്‍ തലപ്പുഴ മില്‍ക്ക് സൊസൈറ്റി ഹാളില്‍ വെച്ച് നടന്നു.ബ്ലോക്ക് കണ്‍വീനര്‍ ജിനേഷ് എ.എസ്. സ്വാഗതം ആശംസിച്ചു. കേരള അയണ്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് എന്‍ജിനീയറിങ് യൂണിറ്റ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ എം.എ. ജോസഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഷാജി കെ.കെ. അധ്യക്ഷത വഹിച്ചു. വിനോദ് പിലാക്കാവ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഗിരീഷ് പി.സി. മുഖ്യപ്രഭാഷണം നടത്തി.ബ്ലോക്ക് സെക്രട്ടറി പ്രമോദ് കമ്മന പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ജോമോന്‍ കെ.ജെ. വരവ് ചെലവ് കണക്കും ജില്ലാ സെക്രട്ടറി ആഷിഫ് വെള്ളമുണ്ട സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ഫാബ്രിക്കേഷന്‍ മേഖലയിലെ ചെറുകിട വ്യവസായ സംരംഭകര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍, തൊഴില്‍ മേഖലയിലെ വെല്ലുവിളികള്‍, സര്‍ക്കാര്‍ തലത്തില്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍, സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നിവ കണ്‍വെന്‍ഷനില്‍ ചര്‍ച്ച ചെയ്തു.
ഫാബ്രിക്കേഷന്‍ മേഖലയിലെ സംരംഭകരുടെ ഐക്യവും കൂട്ടായ പ്രവര്‍ത്തനവും ശക്തിപ്പെടുത്തുന്നതിനും അംഗങ്ങളുടെ അവകാശങ്ങളും ആവശ്യങ്ങളും നേടിയെടുക്കുന്നതിനും സംഘടന കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത കണ്‍വെന്‍ഷന്‍ വിലയിരുത്തി.
ജില്ലയിലെയും ബ്ലോക്കിലെയും ഭാരവാഹികളും അംഗങ്ങളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു
അഭിപ്രായങ്ങൾ (Comments)