വെള്ളമുണ്ട: 45-ാമത് മാനന്തവാടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിരി തെളിഞ്ഞു. വെള്ളമുണ്ട ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെള്ളമുണ്ട എ.യു.പി സ്‌കൂളില്‍ നടക്കുന്ന മേള ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നവംബര്‍ 20 വരെ നടക്കുന്ന കലാ മേളയില്‍ പത്മശ്രീ ചെറുവയല്‍ രാമന്റെ സ്മരണാര്‍ത്ഥമാണ് കലോത്സവ വേദികള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്. 16 വേദികളിലായി കലാമേള അരങ്ങേറും. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കമര്‍ ലൈല അധ്യക്ഷയായിരുന്നു.
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി.എ ശശീന്ദ്ര വ്യാസ്, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.എംപ്രമോദ് മാസ്റ്റര്‍, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയി, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ലതിക, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഉനൈസ് തോട്ടോളി, ആസ്യ മൊയ്തു, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സൗദ കൊടുവേരി, പി.കെ. അബ്ദുള്‍ സലാം, ആത്തിക്ക ടീച്ചര്‍, മാനന്തവാടി എ.ഒ സുനില്‍കുമാര്‍, ജനപ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)