മാനന്തവാടി

മാനന്തവാടി ബസ് സ്റ്റാന്‍ഡിലെ യാത്രാദുരിതത്തിന് പരിഹാരം കാണണം: ബിഎംഎസ്

മാനന്തവാടി ബസ് സ്റ്റാന്‍ഡിലെ യാത്രാദുരിതത്തിന് പരിഹാരം കാണണം: ബിഎംഎസ്

മാനന്തവാടി: കാലപ്പഴക്കം ചൂണ്ടിക്കാട്ടി മാനന്തവാടി ബസ് സ്റ്റാന്‍ഡ് പൊളിച്ചുനീക്കിയിട്ടും പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മാണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ബിഎംഎസ് രംഗത്ത്. സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ കടുത്ത വെയിലേറ്റ് ബസ് കാത്തുനില്‍ക്കേണ്ടിവരുന്ന സാഹചര്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു.പുതിയ ബസ് സ്റ്റാന്‍ഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ യാത്രക്കാര്‍ക്ക് ആശ്വാസമാകുന്ന രീതിയില്‍ താല്‍ക്കാലിക ബസ് ഷെല്‍ട്ടറുകള്‍ ഉടന്‍ നിര്‍മിക്കണം. നിര്‍മാണം ഇനിയും വൈകുകയാണെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ബിഎംഎസ് ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ കെ. പറഞ്ഞു.െ്രെപവറ്റ് ബസ് ഹെവി മോട്ടോര്‍ സംഘം ജില്ലാ പ്രസിഡന്റ് മോഹനന്‍ പുല്‍പ്പള്ളി, മേഖലാ സെക്രട്ടറി സന്തോഷ് ജി. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ