മാനന്തവാടി: മാനന്തവാടി അമലോത്ഭവമാതാ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ 179-ാമത് തിരുനാള്‍ മഹോത്സവം നവംബര്‍ 29 മുതല്‍ ഡിസംബര്‍ 9 വരെയുള്ള തീയതികളില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചു. നവംബര്‍ 8ന് ദേവാലയത്തില്‍ ചേര്‍ന്ന ഇടവക പൊതുയോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
2024 ഏപ്രില്‍ 15ന് ആശീര്‍വദിക്കപ്പെട്ട ഗോതിക് മാതൃകയിലുള്ള പുതിയ ദേവാലയത്തിലും ദേവാലയ അങ്കണത്തിലുമായാണ് തിരുനാള്‍ ശുശ്രൂഷകളും ആഘോഷങ്ങളും നടക്കുക. തിരുനാള്‍ നൊവേനയോടെ ആരംഭിക്കുന്ന മഹോത്സവത്തില്‍ ആത്മീയ തിരുക്കര്‍മ്മങ്ങള്‍ക്ക് പുറമെ കലാസാംസ്‌കാരിക വൈവിധ്യങ്ങള്‍ നിറഞ്ഞ വിവിധ പരിപാടികളും സംഘടിപ്പിക്കും.
ഇടവക വികാരി ഫാ. അബ്രഹം അകശാലയില്‍, സഹവികാരി ഫാ. ലിബിന്‍ ജോസ്, പാരിഷ് കൗണ്‍സില്‍ ഭാരവാഹികളായ ഷീജ ഫ്രാന്‍സിസ്, മഹേഷ് ജോണ്‍, സാജന്‍ മാച്ചുവീട്ടില്‍, മറ്റ് പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, ഇടവക ജനങ്ങള്‍ എന്നിവര്‍ പൊതുയോഗത്തില്‍ പങ്കെടുത്തു. തിരുനാള്‍ ആഘോഷങ്ങളുടെ നടത്തിപ്പിനായി തിരുനാള്‍ ജനറല്‍ കണ്‍വീനറായി സ്‌റ്റെനിന്‍ സിറിലിനെയും ജോയന്റ് കണ്‍വീനറായി റോജസ് ജോസഫിനെയും യോഗം തിരഞ്ഞെടുത്തു.
അമലോത്ഭവമാതാ ദേവാലയ തിരുനാള്‍ മഹോത്സവം നവംബര്‍ 29 മുതല്‍ ഡിസംബര്‍ 9 വരെ; ഭാരവാഹികളെ തിരഞ്ഞെടുത്തു
അഭിപ്രായങ്ങൾ (Comments)