മാനന്തവാടി: ലോക ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ബോധവല്‍ക്കരണ വാരാചരണത്തിന്റെ ഭാഗമായി വയനാട് ഗവ. മെഡിക്കല്‍ കോളേജിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തില്‍ ജില്ലാതല ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. മെഡിക്കല്‍ കോളേജിലെ ന്യൂ സ്‌കില്‍ ലാബില്‍ വെച്ച് നടന്ന പരിപാടി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. യു. അനുജ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. മോഹന്‍ലാല്‍ ജാതവേദസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മീരാ ജോര്‍ജ് എ.എം.ആര്‍ സന്ദേശ പ്രഭാഷണവും പ്രതിജ്ഞയും നിര്‍വ്വഹിച്ചു.
മെഡിക്കല്‍ കോളേജ് എ.എം.ആര്‍ നോഡല്‍ ഓഫീസര്‍ കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. എ.പി. ബൈജു, നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ കെ.കെ. റസിയ, ആര്‍.എം.ഒ ഡോ. ഫെസിന്‍, ജില്ലാ എഎംആര്‍ നോഡല്‍ ഓഫീസര്‍ ഡോ. എച്ച്.ശ്രീനാഥ് ,നഴ്‌സിംഗ് സൂപ്രണ്ട് ബിനി മോള്‍, എ.എം.ആര്‍ ഇന്‍ചാര്‍ജ് നഴ്‌സിംഗ് ഓഫീസര്‍ ബോബി ജോസഫ് എന്നിവര്‍ സംസാരിച്ചു. 'ഏകാരോഗ്യം,ഒരുമിച്ചുള്ള ഇടപെടല്‍: എഎംആര്‍ ഇപ്പോള്‍തന്നെ പ്രതിരോധിക്കുക' എന്ന ഈ വര്‍ഷത്തെ വാരാചരണ സന്ദേശത്തെ അടിസ്ഥാനമാക്കി വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു.
എ.എം.ആര്‍ നോഡല്‍ ഓഫീസര്‍ കണ്‍സള്‍ട്ടന്റ് സര്‍ജന്‍ ഡോ. എ.പി. ബൈജു എ.എം.ആര്‍ ആമുഖവും ജില്ലാ എഎംആര്‍ നോഡല്‍ ഓഫീസര്‍ ഡോ. എച്ച്. ശ്രീനാഥ് ആന്റിമൈക്രോബിയല്‍ പ്രതിരോധവും വയനാടും എന്ന വിഷയത്തിലും കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വകുപ്പ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. വിനീത് ഗ്ലാഡ്‌സണ്‍ ആന്റിബയോട്ടിക്കുകളുടെ യുക്തിസഹമായ ഉപയോഗം എന്ന വിഷയത്തിലും, ഗവ. മെഡിക്കല്‍ കോളേജ് റെസ്പിറേറ്ററി മെഡിസിന്‍ വകുപ്പ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഇ. ജ്യോതി ക്ഷയരോഗത്തിന്റെ ഭീഷണി – സ്മാര്‍ട്ട് ഡയഗ്‌നോസ്റ്റിക്‌സും ശക്തമായ സ്റ്റീവാര്‍ഡ്ഷിപ്പും എന്ന വിഷയത്തിലും മൈക്രോബയോളജി വകുപ്പ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സി.പി. ഫൈറോസ് ആന്റിമൈക്രോബിയല്‍ സ്റ്റീവാര്‍ഡ്ഷിപ്പിലെ നിര്‍ണ്ണായക പങ്കാളിത്തം എന്ന വിഷയത്തിലും ക്ലാസുകള്‍ നയിച്ചു.ആരോഗ്യ വകുപ്പിലെ ജില്ലാ എജ്യുക്കേഷന്‍ ആന്റ് മീഡിയ വിഭാഗം ജില്ലാതല സെമിനാര്‍ ഏകോപനം നടത്തി.
അഭിപ്രായങ്ങൾ (Comments)