മാനന്തവാടി

സിബില്‍ സ്‌ക്കോറിനെതിരെ എഫ്ആര്‍എഫ് സമരത്തിലേക്ക്

സിബില്‍ സ്‌ക്കോറിനെതിരെ എഫ്ആര്‍എഫ് സമരത്തിലേക്ക്

മാനന്തവാടി: സിബില്‍ സ്‌ക്കോറിന്റെ പേരില്‍ സമൂഹത്തില്‍ വ്യക്തികളെ തരം താഴ്ത്തുന്ന നിയമത്തിനെതിരെ നവംബര്‍ 21 ന് മാനന്തവാടി എസ്ബിഐ ബാങ്കിന് മുന്നില്‍ സൂചന സമരം നടത്തുമെന്ന് എഫ്ആര്‍എഫ് വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പൊതു ജനങ്ങള്‍ക്ക് ധനകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാതെയും വായ്പയെടുക്കാതെയും ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണ്. എന്നാല്‍ ധനകാര്യ സ്ഥാപനങ്ങളിലെത്തുമ്പോള്‍ ഏതെങ്കിലും കാരണവശാല്‍ സിബില്‍ സ്‌കോര്‍ കുറവാണെങ്കില്‍ അയാള്‍ക്ക് അയോഗ്യത കല്‍പ്പിച്ച് വായ്പ നല്‍കാതെ തിരിച്ചയക്കുന്ന പ്രവണത വര്‍ദ്ധിക്കുകയാണ്. വായ്പകള്‍ക്ക് ആവശ്യമായ എല്ലാ രേഖകളും നല്‍കുമ്പോഴും സിബില്‍ സ്‌ക്കോറിന്റ പേരില്‍ തിരച്ചയക്കുന്ന നടപടി അവസാനിപ്പിക്കണം. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പോലും സിബിലിന്റ പേരില്‍ പുറം തള്ളുന്ന നിലപാട് സമൂഹത്തില്‍ ഒരു വ്യക്തിയെ തരം താഴ്ത്തി കാണുന്ന നടപടിയാണ്. സിബില്‍ നിയമം റദ്ദ് ചെയ്യാന്‍ എംപി മാര്‍ ഇടപെടണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ