തവിഞ്ഞാല്‍, പൂതാടി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നിര്‍മിച്ച തവിഞ്ഞാല്‍, പൂതാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ നാളെ (നവംബര്‍ 20) ഉദ്ഘാടനം ചെയ്യും. തവിഞ്ഞാല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2.30നും പൂതാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകിട്ട് നാലിനുമാണ് നടക്കുക. വില്ലേജ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ജനങ്ങള്‍ക്ക് മികച്ച സേവനങ്ങള്‍ ലഭ്യമാക്കുക, ഓഫീസുകളെ കൂടുതല്‍ ജനസൗഹൃദമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതി നടപ്പാക്കുന്നത്.
തവിഞ്ഞാലില്‍ നടക്കുന്ന പരിപാടിയില്‍ എം.എല്‍.എ. ഉഷ വിജയന്‍ അധ്യക്ഷത വഹിക്കും. മന്ത്രി ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തും. എം.പി പ്രിയങ്ക ഗാന്ധി വാദ്ര, എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി ബിജു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍
തുടങ്ങിയവര്‍ പങ്കെടുക്കും.
പൂതാടിയില്‍ നടക്കുന്ന പരിപാടിയില്‍ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. മന്ത്രി ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തും. എം.പി. പ്രിയങ്ക ഗാന്ധി വാദ്ര, എം.എല്‍.എ. ഉഷ വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, ജില്ലാ കളക്ടര്‍ വി. ചെല്‍സാസിനി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍
തുടങ്ങിയവര്‍ പങ്കെടുക്കും.
അഭിപ്രായങ്ങൾ (Comments)