മാനന്തവാടി

ഭൂമിയുടെ ഫെയര്‍വാല്യു നിര്‍ണയിച്ചതിലെ അപാകത പരിഹരിക്കണം. കേരള റിയല്‍ എസ്‌റ്റേറ്റ് ഏജന്റ്‌സ് അസോസിയേഷന്‍ ഐഎന്‍ടിയുസി. 

ഭൂമിയുടെ ഫെയര്‍വാല്യു നിര്‍ണയിച്ചതിലെ അപാകത പരിഹരിക്കണം. കേരള റിയല്‍ എസ്‌റ്റേറ്റ് ഏജന്റ്‌സ് അസോസിയേഷന്‍ ഐഎന്‍ടിയുസി. 

മാനന്തവാടി: മാനദണ്ഡങ്ങള്‍ പാലിക്കാതെ വയനാട് ജില്ലയില്‍ ഭൂമിയുടെ ഫെയര്‍ വാല്യൂ നിര്‍ണയിച്ചതിലൂടെ ഭൂമി കൈമാറ്റത്തില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണെന്ന് കേരള റിയല്‍ എസ്‌റ്റേറ്റ് ഏജന്റ്‌സ് അസോസിയേഷന്‍ ഐ.എന്‍.ടി.യു.സി ജില്ലാ കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.അടിസ്ഥാന സൗകര്യങ്ങളുടെയും ഭൂമിയുടെ സ്വഭാവത്തിന്റെയും വികസന സാധ്യതയുടെയും അടിസ്ഥാനത്തില്‍ ഫെയര്‍ വാല്യൂ നിര്‍ണയിക്കുന്നതിന് പകരം അശാസ്ത്രീയമായി ഫെയര്‍വാലി നിര്‍ണയിച്ചതിലൂടെ ഭൂമി കൈമാറ്റങ്ങളില്‍ പ്രയാസം നേരിടുകയാണന്നും അടിയന്തരമായി വിഷയത്തില്‍ ഇടപെട്ടുകൊണ്ട് ഫെയര്‍ വാല്യൂ പുതുക്കി നിശ്ചയിക്കണമെന്നും കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ദേശീയ പ്രവര്‍ത്തകസമിതി അംഗം ടി.എ.റെജി ആവശ്യപ്പെട്ടു.

കണ്‍വെന്‍ഷനില്‍ വെച്ച് അംഗങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് വിതരണവും നടത്തി.സാബു പൊന്നിയില്‍ അധ്യക്ഷത വഹിച്ചു.കെ.വി.ഷിനോജ്,സി.ജെ.അലക്‌സ്,മുസ്തഫ കാട്ടിക്കുളം,എം.പി.ശശികുമാര്‍,കെ.ടി.നിസാം,കെ .കൃഷ്ണന്‍,പി.എസ്.രാജേഷ്,ബേബി തുരുത്തിയില്‍ പ്രസംഗിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ