മാനന്തവാടി: വയനാട് ജില്ലയില്‍ മനോരമ ഹോര്‍ത്തൂസ് വാചകമേള പ്രയാണം നടത്തി. മാനന്തവാടി ജിവിഎച്ച്എസ്എസില്‍ നടന്ന ചടങ്ങില്‍ പ്രയാണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മാനന്തവാടി നഗരസഭാ അധ്യക്ഷന്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. നഗരസഭാ ഉപാധ്യക്ഷ അഡ്വ സിന്ധു സെബാസ്റ്റിയന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷ ഷീജ ഫ്രാന്‍സിസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.സി. സലീം, വൈസ് പ്രിന്‍സിപ്പല്‍ കെ.കെ. സുരേഷ്‌കുമാര്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ കെ.കെ.ജിജി, സിനിയര്‍ അസിസ്റ്റന്റ് എം.ജെ അഗസ്റ്റിന്‍, എസ്എംസി ചെയര്‍മാന്‍ മൊയ്തു അണിയാരത്ത്, മലയാള മനോരമ റിപ്പോര്‍ട്ടര്‍ കെ.എം ഷിനോജ് എന്നിവര്‍ സംസാരിച്ചു. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങി ഒട്ടേറെപ്പേര്‍ പങ്കെടുത്ത ചടങ്ങില്‍ മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കി.
വയനാട് ജില്ലയില്‍ ഹോര്‍ത്തൂസ് വാചകമേള പ്രയാണം നടത്തി
അഭിപ്രായങ്ങൾ (Comments)