ആറാം മൈല്‍: വീടിന് തൊട്ടടുത്ത് രൂപപ്പെട്ട കൂറ്റന്‍ തേനീച്ചക്കൂട് പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്നു. ആറാം മൈല്‍ മൊക്കത്ത് കോട്ടക്കാരന്‍ സഫിയയുടെ തോട്ടത്തിലാണ് നാട്ടുകാരില്‍ ആശങ്കയുയര്‍ത്തി തേനീച്ചക്കൂട് രൂപപ്പെട്ടിരിക്കുന്നത്.കുഞ്ഞുങ്ങളടക്കം നിരവധി പേര്‍ നടന്നുപോകുന്ന വഴിയോട് ചേര്‍ന്നാണ് കൂട് സ്ഥിതി ചെയ്യുന്നത്. ഇതോടെ ഇതുവഴിയുള്ള യാത്രയും അപകടഭീഷണിയിലായിരിക്കുകയാണ്. വിധവയായ സഫിയയ്ക്ക് കൂട് നീക്കം ചെയ്യുന്നതിനുള്ള സഹായം ലഭ്യമല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
സംഭവത്തെക്കുറിച്ച് വനംവകുപ്പിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചെങ്കിലും വിഷയത്തില്‍ പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ വേണ്ടത്ര ഗൗരവത്തോടെ ഇടപെട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.അപകടം സംഭവിക്കുന്നതിന് മുമ്പ് തേനീച്ചക്കൂട് സുരക്ഷിതമായി നീക്കം ചെയ്യാന്‍ ബന്ധപ്പെട്ട അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വീടിന് സമീപം കൂറ്റന്‍ തേനീച്ചക്കൂട്; ആറാം മൈലില്‍ നാട്ടുകാര്‍ ഭീതിയില്‍
അഭിപ്രായങ്ങൾ (Comments)