മാനന്തവാടി

കിഴക്കേടം ബിജു അനുസ്മരണം; ഉപന്യാസ മത്സരം നടത്തി

കിഴക്കേടം ബിജു അനുസ്മരണം; ഉപന്യാസ മത്സരം നടത്തി

മാനന്തവാടി: മാധ്യമപ്രവര്‍ത്തകനായിരുന്ന കിഴക്കേടം ബിജു അനുസ്മരണത്തിന്റെ ഭാഗമായി മാനന്തവാടി പ്രസ് ക്ലബ്ബ് ഉപന്യാസ മത്സരം സംഘടിപ്പിച്ചു. 'വാര്‍ത്തകളിലെ സത്യസന്ധതയും മാധ്യമധാര്‍മികതയും:സമകാലിക വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ മാനന്തവാടി മേരിമാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ജേണലിസം വിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഉപന്യാസ മത്സരം നടത്തിയത്. മേരിമാത കോളേജില്‍ നടന്ന മത്സരത്തില്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ഉപന്യാസ മത്സരം മേരിമാതാ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. തോമസ് മോണോത്ത് ഉദ്ഘാടനം ചെയ്തു. മാനന്തവാടി പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് അരുണ്‍ വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. കെ.എസ്. സജയന്‍ ബിജു അനുസ്മരണ പ്രഭാഷണം നടത്തി. മേരിമാതാ കോളേജ് ജേണലിസം വിഭാഗം മേധാവി ഫാ. ജെറി ജോസഫ് ഓണംപള്ളി, പ്രസ്‌ക്ലബ്ബ് സെക്രട്ടറി ജസ്റ്റിന്‍ ചെഞ്ചട്ടയില്‍ എന്നിവര്‍ സംസാരിച്ചു. 


    ഉപന്യാസ മത്സരത്തില്‍ വിജയികളാവുന്നവര്‍ക്ക് യഥാക്രമം 5000 രൂപ, 3000 രൂപ, 2000 രൂപ സമ്മാനങ്ങള്‍ നല്‍കും. ശനിയാഴ്ച രാവിലെ 11.30ന് പെരുവക സെയ്ന്റ് ആന്‍സ് ഭവനില്‍ നടക്കുന്ന ബിജു അനുസ്മരണത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. അനുസ്മരണയോഗം ഉഷാ വിജയന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ