മാനന്തവാടി

ദുരന്തനിവാരണ ബോധവല്‍ക്കരണ ക്ലാസ് നടത്തി

ദുരന്തനിവാരണ ബോധവല്‍ക്കരണ ക്ലാസ് നടത്തി

ബാവലി: വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള മാര്‍ഗങ്ങള്‍, ദുരന്തസമയത്തെ സുരക്ഷാ മുന്‍കരുതലുകള്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍, പുനരധിവാസം, പ്രഥമശുശ്രൂഷ തുടങ്ങിയ വിഷയങ്ങളില്‍ മാനന്തവാടി ഫയര്‍ ആന്റ് റെസ്‌ക്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ക്ലാസ്സ് നടത്തി. വിദ്യാലയത്തിലെ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ നടന്ന ഈ പരിപാടിയില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും അവയുടെ പ്രവര്‍ത്തനരീതികളും കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. അഗ്‌നിരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം, രക്ഷാപ്രവര്‍ത്തന രീതികള്‍ തുടങ്ങിയവ പ്രായോഗികമായി വിശദീകരിച്ചത് ക്ലാസിനെ കൂടുതല്‍ ശ്രദ്ധേയമാക്കി.മാനന്തവാടി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ലെജിത്ത്, പ്രിയേഷ്, ബാബുമോന്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. എസ്.എസ്.എസ്.എസ് കോഓര്‍ഡിനേറ്റര്‍ സലീ, സീനിയര്‍ അസിസ്റ്റന്റ് ലത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

ദുരന്തങ്ങളെ നേരിടുന്നതിനുള്ള അവബോധവും അടിയന്തര സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട സുരക്ഷാ നടപടികളെക്കുറിച്ചുള്ള അറിവും കുട്ടികളില്‍ വളര്‍ത്താന്‍ ക്ലാസ് സഹായകമായി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ