മാനന്തവാടി

 ഉപജില്ല സ്‌കൂള്‍ കലോല്‍സവത്തില്‍ വിജയത്തിളക്കവുമായി ദ്വാരക എ.യു.പി. സ്‌കൂള്‍. 

 ഉപജില്ല സ്‌കൂള്‍ കലോല്‍സവത്തില്‍ വിജയത്തിളക്കവുമായി ദ്വാരക എ.യു.പി. സ്‌കൂള്‍. 

ദ്വാരക: മാനന്തവാടി ഉപജില്ല സ്‌കൂള്‍ കലോല്‍സവത്തില്‍ വിജയത്തിളക്കവുമായി ദ്വാരക എ.യു.പി. സ്‌കൂള്‍. എല്‍.പി ജനറല്‍ വിഭാഗത്തില്‍ 65 പോയിന്റോടെ   ഒന്നാം സ്ഥാനവും, എല്‍.പി അറബിക് കലോല്‍സവത്തില്‍ 45 പോയിന്റോടെ  ഒന്നാം സ്ഥാനവും, യു.പി. ജനറല്‍ വിഭാഗത്തില്‍ 78 പോയിന്റോടെ രണ്ടാം സ്ഥാനവും, യു.പി. സംസ്‌കൃതോല്‍സവത്തില്‍ 76 പോയിന്റോടെ ആറാം സ്ഥാനവും നേടി. വെള്ളളമുണ്ട ജി.എം.എച്ച്.എസില്‍ വച്ച് നടന്ന സമാപന സമ്മേളനത്തില്‍ അധ്യാപകരും, കുട്ടികളും, പി.ടി.എ യും ചേര്‍ന്ന് കലാകിരീടങ്ങള്‍ ഏറ്റ് വാങ്ങി. 65 കുട്ടികളാണ് കലോല്‍സവത്തില്‍ പങ്കെടുത്തത്. 

ഉറുദു കവിതാരചനയില്‍ ഒന്നാം സ്ഥാനം നേടിയ ആയിഷ ഷാക്കിറ സി. കെ, എല്‍.പി പ്രസംഗമല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അമേലിയ മനു എന്നിവര്‍ മേളയിലെ താരങ്ങളായി. വിജയികളെ  മാനേജര്‍ റവ: ഫാദര്‍ മാത്യു മലയില്‍,എച്ച്. എം.സിസ്റ്റര്‍ സിജി ജോസഫ്,  പി.ടി.എ. പ്രസിഡണ്ട് ഇബ്രാഹിം എം എന്നിവര്‍ അഭിനന്ദിച്ചു. നിരന്തര പരിശീലനവും, കഠിനപ്രയത്‌നവുമാണ് കുട്ടികളെ വിജയകിരീടം അണിയാന്‍ പ്രാപ്തരാക്കിയത്.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ