മാനന്തവാടി: മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനതല ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 12ന് സംഘടിപ്പിക്കും. കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം.ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 10,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 5,000 രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് 3,000 രൂപയും ട്രോഫിയും സമ്മാനമായി നല്‍കും.
ടൂര്‍ണമെന്റിന്റെ പോസ്റ്ററിന്റെയും ലോഗോയുടെയും പ്രകാശനം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മോണോത്ത്, വൈസ് പ്രിന്‍സിപ്പല്‍ അജയ് ആന്റണി, ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ ഡോ. ബിനീഷ് ബേബി, ഹെഡ് അക്കൗണ്ടന്റ് ജോര്‍ജ് സെബാസ്റ്റ്യന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഫോണ്‍.8943241431
മേരി മാതാ കോളേജില്‍ സംസ്ഥാനതല ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഡിസംബര്‍ 12ന്
അഭിപ്രായങ്ങൾ (Comments)