മാനന്തവാടി

വയനാടിനെ സാഹിത്യ നഗരിയാക്കാന്‍ ഡബ്ല്യുഎല്‍എഫിന് സാധിക്കും: എസ് ദേവമനോഹര്‍ 

വയനാടിനെ സാഹിത്യ നഗരിയാക്കാന്‍ ഡബ്ല്യുഎല്‍എഫിന് സാധിക്കും: എസ് ദേവമനോഹര്‍ 

ദ്വാരക: സാഹിത്യ നഗരിയായ കോഴിക്കോടിനെയും സാംസ്‌കാരിക നഗരിയായ തൃശൂരിനെയും പോലെ വയനാടിനെയും സാഹിത്യ നഗരിയാക്കാന്‍ വയനാട് ലിറ്ററേച്ചറിന് സാധിക്കുമെന്ന് ജില്ലാ പോലീസ് മേധാവിയും എഴുത്തുകാരനുമായ എസ്. ദേവമനോഹര്‍ ഐപിഎസ്. വയനാട് സാഹിത്യോത്സവം  എന്നത് സാഹിത്യവും രാഷ്ട്രീയവും കലാപരിപാടികളും ഭക്ഷ്യോത്സവവും എല്ലാം ഉള്‍ക്കൊള്ളുന്ന സാംസ്‌കാരിക പരിപാടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡബ്ല്യുഎല്‍എഫ് ഡയറക്ടര്‍ ഡോ വിനോദ് കെ ജോസ് അധ്യക്ഷത വഹിച്ചു. 

സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ പി കെ സുധീര്‍ സ്വാഗതം പറഞ്ഞു. 
വിവിധ കമ്മിറ്റി ചെയര്‍മാന്‍മാരായ ഷാജന്‍ ജോസ്, സൂപ്പി പള്ളിയാല്‍ എന്നിവര്‍  സംസാരിച്ചു. എടവക ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരും സംഘാടകസമിതി ചെയര്‍മാന്‍മാരുമായ ഷില്‍സണ്‍ മാത്യു, വിനോദ് തോട്ടത്തില്‍, കെ. മുരളീധരന്‍, വിവിധ കമ്മിറ്റി കണ്‍വീനര്‍മാരായ ഷൈജിത് വിഎം, പി. സുരേഷ് ബാബു, ഷിഹാബ് ആയാത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ സംഘാടകസമിതി അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു. 
ദ്വാരക ടൌണിന് സമീപത്തെ എടവക ഗ്രാമപഞ്ചായത്ത് ബസ് ബേ കെട്ടിടത്തിലാണ് സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 
വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിനുള്ള വിവിധ സ്റ്റാളുകള്‍ ബുക്കു ചെയ്യുന്നതിനും മറ്റ് അന്വേഷണങ്ങള്‍ക്കും ഓഫീസില്‍ സൌകര്യമുണ്ടാകും.  ഡെലിഗേറ്റ് പാസുകള്‍, ടിക്കറ്റ് എന്നിവയും ഇവിടെ നിന്ന് ലഭ്യമാകും.  

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ