മാനന്തവാടി: മാനന്തവാടി പ്രസ് ക്ലബ്ബ് വൈസ് പ്രസിഡന്റുംമാധ്യമപ്രവര്‍ത്തകനുമായിരുന്ന കിഴക്കേടം ബിജുവിനെ മാനന്തവാടി പ്രസ്‌ക്ലബ്ബ് അനുസ്മരിച്ചു. പെരുവക സെയ്ന്റ് ആന്‍സ് ഭവനില്‍ നടന്ന അനുസ്മരണയോഗം ഉഷാ വിജയന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രസ്‌ക്ലബ്ബ് വെള്ളമുണ്ടയിലെ കുടുംബത്തിനു നല്‍കുന്ന സഹായധനം പള്ളിയാല്‍ സൂപ്പി, പി.ജെ. വിന്‍സെന്റ് എന്നിവര്‍ എം.എല്‍.എയില്‍നിന്നു സ്വീകരിച്ചു. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് അരുണ്‍ വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. ബിജു അനുസ്മരണത്തിന്റെ ഭാഗമായി മാനന്തവാടി മേരിമാതാ കോളേജുമായി സഹകരിച്ച് നടത്തിയ ഉപന്യാസ മത്സരത്തില്‍ വിജയികളായവര്‍ക്കുള്ള കാഷ് െ്രെപസും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. കെ. അര്‍ച്ചന (എന്‍.എം.എസ്.എം. ഗവ. കോളേജ്, കല്പറ്റ), എസ്. അഭിജിത (മാനന്തവാടി ഗവ. കോളേജ്), എയിന്‍ റോസ് ജോബിന്‍ (മേരിമാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, മാനന്തവാടി) എന്നിവര്‍ യഥാക്രമം ഒന്നും (5000 രൂപ), രണ്ടും (3000), മൂന്നും (2000) സമ്മാനങ്ങള്‍ നേടി. ഇവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാനന്തവാടി നഗരസഭാ ഉപാധ്യക്ഷ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍ വിതരണം ചെയ്തു. കെ.എം. ഷിനോജ് ബിജു അനുസ്മരണ പ്രഭാഷണം നടത്തി.
ബിജുവിന്റെ സഹോദരനും അധ്യാപകനുമായ കെ.എം. ജോസഫ്, പൊതുപ്രവര്‍ത്തകരായ ഇ.ജെ. ബാബു, കെ. ജയേന്ദ്രന്‍, അഷ്‌റഫ് തയ്യില്‍, ഹുസൈന്‍ കുഴിനിലം, പി.ആര്‍. ഉണ്ണികൃഷ്ണന്‍, പ്രസ്‌ക്ലബ്ബ് സെക്രട്ടറി ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, ട്രഷറര്‍ അശോകന്‍ ഒഴക്കോടി, മാധ്യമപ്രവര്‍ത്തകരായ കെ. സജീവന്‍, അബ്ദുള്‍ ലത്തീഫ് പടയന്‍ എന്നിവര്‍ സംസാരിച്ചു. മാനന്തവാടി എം.ജി.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മാനന്തവാടി ഹില്‍ബ്ലൂംസ് സ്‌കൂള്‍, ഓപ്പണ്‍ ന്യൂസര്‍, മാനന്തവാടി ഗ്രില്‍ എന്‍ കോ എന്നിവയുടെ സഹകരണത്തോടെയാണ് അനുസ്മരണം സംഘടിപ്പിച്ചത്.
അഭിപ്രായങ്ങൾ (Comments)