മാനന്തവാടി: മാനന്തവാടി ഉപജില്ലാ കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മാനന്തവാടിഎംജിഎം എച്ച്എസ്എസ് ഹൈസ്‌കൂള്‍ വിഭാഗത്തിലും യുപി വിഭാഗത്തിലും ഓവറോള്‍ കരസ്ഥമാക്കി. എല്‍.പി വിഭാഗത്തില്‍ റണ്ണേഴ്‌സപ്പും കരസ്ഥമാക്കി. വിദ്യാര്‍ത്ഥികളുടെ കഠിനാധ്വാനവും ചിട്ടയായ പരിശീലനവും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണയുമാണ് ഈ തിളക്കമാര്‍ന്ന വിജയത്തിന് പിന്നില്‍. വിജയികളായ മുഴുവന്‍ പ്രതിഭകളെയും സ്‌കൂള്‍ മാനേജര്‍ ഫാ.സഖറിയ വെളിയത്ത്, പ്രിന്‍സിപ്പാള്‍ മാത്യു സഖറിയ, പിടിഎ അംഗങ്ങള്‍ എന്നിവര്‍ അനുമോദിച്ചു.
ഇരട്ടത്തിളക്കവുമായ് മാനന്തവാടി എംജിഎം; എച്ച്.എസ്, യു.പി വിഭാഗത്തില്‍ ഓവറോളും, എല്‍.പി വിഭാഗത്തില്‍ റണ്ണറപ്പും കരസ്ഥമാക്കി
അഭിപ്രായങ്ങൾ (Comments)