മാനന്തവാടി

മാനന്തവാടി ഉപജില്ല കലോത്സവം; മിന്നും നേട്ടങ്ങളുമായി കല്ലോടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂള്‍

മാനന്തവാടി ഉപജില്ല കലോത്സവം; മിന്നും നേട്ടങ്ങളുമായി കല്ലോടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂള്‍

കല്ലോടി: മാനന്തവാടി ഉപജില്ല സ്‌കൂള്‍ കലോല്‍സവത്തില്‍ മൂന്ന്  ഓവറോള്‍ വിജയങ്ങളോടെ കല്ലോടി സെന്റ് ജോസഫ്‌സ് യു.പി സ്‌കൂള്‍ മികച്ച നേട്ടം കരസ്ഥമാക്കി. എല്‍.പി ജനറല്‍ റണ്ണര്‍ അപ്പ്, എല്‍.പി അറബിക് റണ്ണര്‍ അപ്പ്, യു.പി ജനറല്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പ്, യു.പി  സംസ്‌കൃതം അഞ്ചാം സ്ഥാനം എന്നീ നേട്ടങ്ങളാണ് വിദ്യാലയം സ്വന്തമാക്കിയത്.25 കുട്ടികള്‍ എല്‍.പി ജനറല്‍ വിഭാഗത്തിലും, 13 കുട്ടികള്‍ എല്‍.പി അറബിക് വിഭാഗത്തിലും, 37 കുട്ടികള്‍ യു.പി ജനറല്‍ വിഭാഗത്തിലും, 16 കുട്ടികള്‍ സംസ്‌കൃതം വിഭാഗത്തിലും മത്സരിച്ചു.


ഹെഡ്മാസ്റ്റര്‍ ജോസ് പള്ളത്ത്, അധ്യാപകരായ ബിന്ദു അലക്‌സ്, ആഷ്‌ന ജോസ്, നസ്‌റിന്‍ തയ്യുള്ളത്തില്‍, ജോസ് സി.എഫ്, മിനി കെ.ജെ എന്നിവരുടെ നേതൃത്വവും  രക്ഷിതാക്കളുടെയും മാനേജ്‌മെന്റിന്റെയും മറ്റു സ്റ്റാഫ് അംഗങ്ങളുടെയും കൂട്ടായ പരിശ്രമവുമാണ് വിജയത്തിലേക്ക് നയിച്ചത്. അടുത്ത ദിവസം വിജയാഘോഷ റാലി ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മികച്ച വിജയം കരസ്ഥമാക്കിയതില്‍ പി.ടി.എയും  മാനേജ്‌മെന്റും  കുട്ടികളെ അഭിനന്ദിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ