മാനന്തവാടി

റേഷന്‍കട ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

റേഷന്‍കട ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

പനമരം: നടവയലില്‍ റേഷന്‍കട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നടവയല്‍ പാതിരിയമ്പം കൊല്ലകോണത്ത് കെ.ആര്‍. ഷിജു (44)വിനെയാണ് കേണിച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. സ്‌റ്റേഷന്‍ എസ്.എച്ച്.ഒ. കെ. സിന്‍ഷയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുന്‍പ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലും ഷിജു പ്രതിയാണ്.2026 നവംബര്‍ 20ന് വൈകിട്ടായിരുന്നു സംഭവം. നടവയല്‍ റേഷന്‍കടയ്ക്ക് സമീപം ഷിജുവും മറ്റൊരാളും മദ്യലഹരിയില്‍ തര്‍ക്കിക്കുന്നത് കണ്ട റേഷന്‍കട ജീവനക്കാരന്‍ ഇവരോട് സ്ഥലത്തുനിന്ന് പോകാന്‍ ആവശ്യപ്പെട്ടു. ഇതിലുള്ള വിരോധം മൂലം ജീവനക്കാരനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം ഷിജു അവിടെനിന്ന് പോയി. പിന്നീട് കത്തിയുമായി തിരിച്ചെത്തിയ ഇയാള്‍ റേഷന്‍കടയുടെ വരാന്തയിലേക്ക് അതിക്രമിച്ചുകയറി ജീവനക്കാരനെ തടഞ്ഞുനിര്‍ത്തി പുറംഭാഗത്ത് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ജീവനക്കാരന്‍ ഒഴിഞ്ഞുമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും പോലീസ് പിടിച്ചെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ