മാനന്തവാടി

'പുഞ്ചിരി 'മുഖവൈകല്യ നിവാരണ ക്യാമ്പ്  നവംബര്‍ 28ന് 

'പുഞ്ചിരി 'മുഖവൈകല്യ നിവാരണ ക്യാമ്പ്  നവംബര്‍ 28ന് 

മാനന്തവാടി: വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായി നവംബര്‍ 28 ന് രാവിലെ 10 മണി മുതല്‍ 12 മണി വരെ മുഖവൈകല്യ നിവാരണ ക്യാംപ് നടത്തും.മാനന്തവാടി ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപത്തെ വയനാട് സ്‌ക്വയറില്‍ രാവിലെ 10ന്  ക്യാംപ് ആരംഭിക്കും. ജ്യോതിര്‍ഗമയ, പോച്ചപ്പന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തിലാണ് പുഞ്ചിരി പദ്ധതി നടപ്പിലാക്കുന്നത്. കഴുത്തിന് മുകളിലുള്ള വൈകല്യങ്ങളായ മുച്ചിറി, മുറിമൂക്ക്, അണ്ണാക്കിലെ ദ്വാരം, മുഖത്തും കഴുത്തിലും തലയിലും കാണുന്ന ചില മുഴകള്‍, മാംസ വളര്‍ച്ച, ഉന്തിയ മോണ, തലയോട്, താടിയെല്ല്, നെറ്റി, വളരുന്ന താടിയെല്ല്, ഉള്ളോട്ട് ഉന്തിയ താടിയെല്ല്, വായ തുറക്കുവാന്‍ ബുദ്ധിമുട്ട്, വളഞ്ഞ മൂക്ക് എന്നീ രോഗങ്ങള്‍ക്ക് വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അത്യാധുനിക രീതിയിലൂടെ സൗജന്യമായി മംഗലാപുരം ജസ്റ്റിസ് കെ.എസ് ഹെഗ്‌ഡെ ഹോസ്പ്പിറ്റലില്‍ വെച്ച് ശസ്ത്രക്രിയ നടത്തും.  .  തുടര്‍ ചികില്‍സയും സൗജന്യമായിരിക്കും. 3 മാസം പ്രായമായ കുട്ടികള്‍ മുതല്‍ മുതിര്‍ന്ന ആളുകള്‍ക്ക് വരെ ഈ അവസരം പ്രയോജനപ്പെടുത്താംമുന്‍ കൂട്ടി ബുക്കിങ്ങിനും വിശദവിവരങ്ങള്‍ക്കും വിളിക്കാം. ഫോണ്‍: 9645370145, 94970 43287

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ