മാനന്തവാടി: മാനന്തവാടി അയ്യപ്പന്‍ വിളക്ക് സമിതിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പന്‍ വിളക്ക് മഹോത്സവം ഡിസംബര്‍ 5ന് എടവക ശ്രീ ചൊവ്വയില്‍ ഭഗവതി ക്ഷേത്രത്തില്‍ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഡിസംബര്‍ 4ന് രാവിലെ 10ന് നടക്കുന്ന കാല്‍നാട്ട് കര്‍മ്മം വി.എം. ശ്രീവത്സന്‍ നിര്‍വഹിക്കും. 5ന് വൈകുന്നേരം 6ന് ചായിമ്മല്‍ തൈതാല്‍ ഭഗവതി ക്ഷേത്രത്തില്‍നിന്ന് പാലക്കൊമ്പ് എഴുന്നള്ളത്ത് നടക്കും. തുടര്‍ന്ന് ഭജന, അപ്പം വാരല്‍, തായമ്പക, ശാസ്താംപാട്ട് എന്നിവയും അരങ്ങേറും.6ന് പുലര്‍ച്ചെ 2ന് പേട്ടവിളി, പാല്‍ക്കിണ്ടി എഴുന്നള്ളത്ത് എന്നിവ നടക്കും. തുടര്‍ന്ന് പൊലിപ്പാട്ട്, തിരിയുഴിച്ചില്‍, പാല്‍ക്കിണ്ടിയാട്ടം, കനലാട്ടം തുടങ്ങിയ ചടങ്ങുകള്‍ ഉണ്ടായിരിക്കും. രാവിലെ 6ന് നടക്കുന്ന ഗുരുതിയോടെ ഉത്സവം സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സന്തോഷ് ജി. നായര്‍, പുനത്തില്‍ കൃഷ്ണന്‍, എ.ഇ. കൃഷ്ണന്‍കുട്ടി, എ.എസ്. കൃഷ്ണരാജ്, എ.കെ. ശിവരാമന്‍ സ്വാമി എന്നിവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)