മാനന്തവാടി: സംസ്ഥാന സ്‌കൂള്‍ ശാസ്ത്ര മേളയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനം നേടി ദ്വാരക സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തുടര്‍ച്ചയായ രണ്ടാം കിരീടവും നേടി വയനാടിന് അഭിമാനമായി. ആകെ 165 പോയിന്റുകളോടെയാണ് സ്‌കൂള്‍ സംസ്ഥാനതലത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഗണിതശാസ്ത്ര മേളയില്‍ 51 പോയിന്റും, ശാസ്ത്രമേളയില്‍ 26 പോയിന്റും, സാമൂഹികശാസ്ത്ര മേളയില്‍ 25 പോയിന്റും നേടി ഒന്നാം സ്ഥാനത്തെത്തി. പ്രവൃത്തിപരിചയ മേളയില്‍ 43 പോയിന്റും ഐ.ടി. മേളയില്‍ 5 പോയിന്റും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 15 പോയിന്റും നേടിയാണ് സ്‌കൂള്‍ ഈ ചരിത്രവിജയം ഉറപ്പിച്ചത്. പൊതുപരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടുന്ന വയനാട്ടിലെ മുന്‍നിര വിദ്യാലയമായ ദ്വാരക സേക്രഡ് ഹാര്‍ട്ട്, കഴിഞ്ഞ വര്‍ഷവും സംസ്ഥാനതല ഓവറോള്‍ ചാമ്പ്യന്മാരായിരുന്നു.
സംസ്ഥാന ശാസ്‌ത്രോത്സവത്തില്‍ കേരളത്തില്‍ ഒന്നാമതായി ദ്വാരക സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്; തുടര്‍ച്ചയായ രണ്ടാം കിരീടം നേടി വയനാടിന് അഭിമാനമായി
അഭിപ്രായങ്ങൾ (Comments)