എടവക: അമ്പലവയല്‍ പൊടിക്കളം ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തില്‍ പുത്തരി ഉത്സവം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. പൊടിക്കളം ചെറിയ മൂപ്പന്‍ അമല്‍ ബാബു ക്ഷേത്രസന്നിധിയില്‍ എത്തിച്ച നെല്‍ക്കതിര്‍, ക്ഷേത്രം മേല്‍ശാന്തി വടക്കെ കോറമംഗലം കൃഷ്ണന്‍ നമ്പൂതിരിയുടെയും ക്ഷേത്ര വെളിച്ചപ്പാടിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു.
തുടര്‍ന്ന് നടന്ന പൂജകള്‍ക്കുശേഷം ഭക്തജനങ്ങള്‍ക്ക് നെല്‍ക്കതിര്‍ വിതരണം ചെയ്തു. ഭക്തജനങ്ങള്‍ക്ക് പുത്തരി സദ്യയും ഒരുക്കിയിരുന്നു.
ചടങ്ങുകള്‍ക്ക് ക്ഷേത്രം ഊരാളന്‍ മലയില്‍ ബാബു, ക്ഷേത്ര സെക്രട്ടറി പുനത്തില്‍ രാജന്‍, ശശി മലയില്‍ കക്കോട്ട് ബാബു, ഷിനോജ് അമ്പലവയല്‍, ബാബു ചങ്ങാടക്കടവ്, പി. ഗോപാലന്‍, സിന്ധു സനല്‍, ജീത ശശി, രജനി രാജന്‍, സൗമ്യ സനല്‍, ലീജി ധര്‍മ്മന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അഭിപ്രായങ്ങൾ (Comments)