മാനന്തവാടി

മാനന്തവാടി ഉദയ ഫുട്‌ബോള്‍ സീസണ്‍ 21: സ്വാഗതസംഘം രൂപീകരിച്ചു; ജനുവരി 22 മുതല്‍ ഫെബ്രുവരി 7 വരെ വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ ടൂര്‍ണമെന്റ്; പ്രവേശനം സൗജന്യം

മാനന്തവാടി ഉദയ ഫുട്‌ബോള്‍ സീസണ്‍ 21: സ്വാഗതസംഘം രൂപീകരിച്ചു; ജനുവരി 22 മുതല്‍ ഫെബ്രുവരി 7 വരെ വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടില്‍ ടൂര്‍ണമെന്റ്; പ്രവേശനം സൗജന്യം

മാനന്തവാടി: ഉദയ ഫുട്‌ബോള്‍ സീസണ്‍ 21ന്റെ നടത്തിപ്പിനായി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. മാനന്തവാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ നടന്ന യോഗം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ അഡ്വ. സിന്ധു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കമ്മന മോഹനന്‍ അധ്യക്ഷത വഹിച്ചു.രോഗികളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ചേര്‍ത്തുനിര്‍ത്തി നടത്തുന്ന ഉദയ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ടിക്കറ്റോ പാസോ ഇല്ലാതെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും സൗജന്യമായി ആസ്വദിക്കാവുന്ന രീതിയിലാണ് സംഘടിപ്പിക്കുന്നത്. 2027 ജനുവരി 22 മുതല്‍ ഫെബ്രുവരി 7 വരെ മാനന്തവാടി വള്ളിയൂര്‍ക്കാവ് ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടക്കുക.

കേരളത്തിലെ മികച്ച ഫുട്‌ബോള്‍ ക്ലബ്ബുകളെയും താരങ്ങളെയും അണിനിരത്തിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍ കര്‍ണാടകയിലെ റിഷി ഗ്രൂപ്പ് ചെയര്‍മാനും മലയാളി വ്യവസായിയുമായ ജോസഫ് ഫ്രാന്‍സിസ് വടക്കേടത്താണ്. മാനന്തവാടിയിലെ വ്യാപാര സ്ഥാപനങ്ങളും വിവിധ ഫുട്‌ബോള്‍ ക്ലബ്ബുകളും ടൂര്‍ണമെന്റുമായി സഹകരിക്കും.

ടൂര്‍ണമെന്റിന്റെ ഭാഗമായി അക്ഷരം സാന്ത്വനം പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ചാരിറ്റി സഹായവും നല്‍കും.

മഷൂദ് ജിഞ്ചറാണ് സ്വാഗതസംഘം ചെയര്‍മാന്‍. എ.എന്‍. നിഷാന്ത്, ബാബു ഫിലിപ്പ് കുടക്കച്ചിറ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും കമ്മന മോഹനന്‍ കോഓര്‍ഡിനേറ്ററുമാണ്. ഷാജി തോമസ് ജനറല്‍ കണ്‍വീനറായ കമ്മിറ്റിയില്‍ പ്രിന്‍സ് അബ്രഹാം, പ്രിന്‍സ് സി.സി., ലാജി ജോണ്‍, മഹേഷ് പി.വി., അനില്‍കുമാര്‍ എന്‍.വി., മന്‍സൂര്‍ തലപ്പുഴ, പി.കെ. രാജന്‍, അലക്‌സ് കല്‍പ്പകവാടി, അസീസ് വാളാട് തുടങ്ങിയവരും അംഗങ്ങളാണ്.

ചടങ്ങില്‍ നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ഫ്രാന്‍സിസ്, എ.എന്‍. നിഷാന്ത്, പ്രിന്‍സ് അബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.കൊയിലേരി ഉദയ വായനശാലയാണ് ടൂര്‍ണമെന്റിന്റെ സംഘാടകര്‍.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ