മാനന്തവാടി

ബൈക്കിന് കുറുകെ മാന്‍ ചാടി; യാത്രക്കാരന് പരിക്ക്

ബൈക്കിന് കുറുകെ മാന്‍ ചാടി; യാത്രക്കാരന് പരിക്ക്

മാനന്തവാടി: തിരുനെല്ലി അപ്പപ്പാറ കാരമാടില്‍ വെച്ച്  ബൈക്കിന് കുറുകെ മാന്‍ ചാടിയുണ്ടായ അപകടത്തില്‍ യാത്രക്കാരന് പരിക്കേറ്റു. അപ്പപ്പാറ മേലയില്‍ വീട്ടില്‍ ഷാഫി എം.ബി. (32) ആണ് അപകടത്തില്‍പ്പെട്ടത്. രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കരാര്‍ ജീവനക്കാരനായ ഷാഫി പനമരത്തേക്ക് ഡ്യൂട്ടിക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.  മാന്‍ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.കൂടാതെ മാനിന്റെ കൊമ്പ് ഹെല്‍മറ്റില്‍ തട്ടിയതായും പറയുന്നുണ്ട്.തുടര്‍ന്ന് വനംവകുപ്പിന്റെ വാഹനത്തില്‍ ഷാഫിയെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. കാര്യമായ പരിക്കുകളില്ലെങ്കിലും നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തി. നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് ഷാഫി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ