മാനന്തവാടി

തലപ്പുഴ അയ്യപ്പന്‍ വിളക്ക് മഹോത്സവം; ആദ്യ സംഭാവന സ്വീകരിച്ചു

തലപ്പുഴ അയ്യപ്പന്‍ വിളക്ക് മഹോത്സവം; ആദ്യ സംഭാവന സ്വീകരിച്ചു

തലപ്പുഴ: 55-ാമത് തലപ്പുഴ അയ്യപ്പന്‍ വിളക്ക് മഹോത്സവത്തിന്റെ ആദ്യ സംഭാവന സ്വീകരിച്ചു. ഗിരീഷ് ബാബു, ഷാമിത എന്നിവരില്‍നിന്ന് ക്ഷേത്രം പ്രസിഡന്റ് രാജന്‍ സംഭാവന ഏറ്റുവാങ്ങി. ചടങ്ങില്‍ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ബിജീഷ് കെ.പി., കണ്‍വീനര്‍ അനൂപ് എന്നിവര്‍ സന്നിഹിതരായിരുന്നു.
ഡിസംബര്‍ 12 ശനിയാഴ്ചയാണ് ഈ വര്‍ഷത്തെ അയ്യപ്പന്‍ വിളക്ക് മഹോത്സവം നടക്കുന്നത്. ഇടിക്കര ശ്രീ വള്ളിയൂര്‍ക്കാവ് ദുര്‍ഗ്ഗാ ഭദ്രകാളി മലക്കാരി ക്ഷേത്രത്തില്‍നിന്ന് പാലക്കൊമ്പ് എഴുന്നള്ളത്ത് പുറപ്പെടും. ഉച്ചയ്ക്കും രാത്രിയും അന്നദാനവും ഉണ്ടായിരിക്കും.ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടക്കുന്ന മഹോത്സവത്തില്‍ മുഴുവന്‍ ഭക്തജനങ്ങളുടെയും സാന്നിധ്യവും സഹകരണവും സംഘാടകര്‍ അഭ്യര്‍ഥിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ