തിരുനെല്ലി: കുടുംബശ്രീ വയനാട്, തിരുനെല്ലി സി.ഡി.എസ്, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തദ്ദേശീയ മേഖലയിലെ യുവാക്കളിലെ സംരംഭക സാധ്യതകള്‍ വളര്‍ത്തുന്നതിനും, പുതിയ ജോലി അവസരങ്ങളെ കുറിച്ച് അറിയുന്നതിനും, യൂത്ത് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി ജൊദെ എന്ന പേരില്‍ ദ്വിദിന പരിശീലന ക്യാമ്പ് സമാപിച്ചു. ജനമൈത്രി എക്‌സൈസ് വകുപ്പിന്റെ ലഹരിക്കെതിരെ ബോധവല്‍ക്കരണ പരിപാടി, ഡി.ഡി.യു.ജി.കെ.വൈ. തൊഴില്‍ ക്യാമ്പയിന്‍, യുവ സംരംഭക സാധ്യതകള്‍, നേച്ചര്‍ ക്യാമ്പ് എന്നിവ പരിശീലനത്തിന്റെ ഭാഗമായി. ക്യാമ്പിന്റെ രണ്ടാം ദിനം ബ്രഹ്മഗിരിയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു.കുടുംബശ്രീ മിഷന്‍ ഡി.എം.സി സെലീന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഡിപിഎം ബിജോയ്,സി. ഡി. എസ് ചെയര്‍പേഴ്‌സണ്‍ രജനി ബാലകൃഷ്ണന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ സൗമിനി, സിവില്‍ എക്‌സൈസ് ഓഫീസര്‍ അശോക് കുമാര്‍ എ. ഡി. എസ് മാരായ മിനി, അജിത എന്നിവര്‍ ക്യാമ്പിന്റെ ഭാഗമായി. എക്‌സൈസ് ഓഫീസര്‍ പിന്റോ ജോണ്‍, കെ ആര്‍ പ്രദീഷ്, ങഋ കണ്‍സള്‍ട്ടന്റ് ജീന,ഷെല്ലി,ബ്ലോക്ക്‌കോര്‍ഡിനേറ്റര്‍ സില്‍ജ ഡി.ഡി.യു.ജി.കെ.വൈ., ക്ലാസ്സ് എടുത്ത ആള് ), ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍ വിഷ്ണു എ കെ. ശ്രീഹരി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
അഭിപ്രായങ്ങൾ (Comments)