മാനന്തവാടി

വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും  പ്രിയങ്ക 20ന് എത്തും; എംഎ ബേബി 21, 22 തീയതികളില്‍ 

വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; സാഹിത്യ സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും  പ്രിയങ്ക 20ന് എത്തും; എംഎ ബേബി 21, 22 തീയതികളില്‍ 

ദ്വാരക: വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍പങ്കെടുക്കാന്‍ വയനാട് എംപി പ്രിയങ്ക ഗാന്ധി വദ്ര എത്തും. ഡിസംബര്‍ 21ന് ഞായറാഴ്ച രാവിലെ 11മണിക്കാണ് പ്രിയങ്ക ഗാന്ധി പങ്കെടുക്കുക. സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി 21, 22 തീയതികളില്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും. 
എഴുത്തുകാരായ സക്കറിയ 19, 20, 22 തീയതികളിലും കെആര്‍ മീര 21, 22 തീയതികളിലും ദ്വാരകയിലെത്തും. ഇവരുള്‍പ്പെടെ വയനാട് സാഹിത്യോത്സവത്തിന് എത്തുന്ന അതിഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടു. ഡിസംബര്‍ 19ന് മുഖ്യമന്ത്രി വി.ഡി സതീശനാണ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുന്നത്. എഴുത്തുകാരായ സാറ ജോസഫ്, സച്ചിദാനന്ദന്‍, എം. മുകുന്ദന്‍, ആര്‍ രാജശ്രീ, സുഭാഷ് ചന്ദ്രന്‍,  ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, പി.കെ പാറക്കടവ്, കെ.പി. രാമനുണ്ണി, യു.കെ. കുമാരന്‍, നിമ്‌ന വിജയ്, ഗായിക ചിന്മയി ശ്രീപദ, പ്രകാശ് രാജ്, സംഗീത സംവിധായകനും ഗായകനുമായ ജോബ് കുര്യന്‍, മധുപാല്‍, റഫീഖ് അഹമ്മദ്, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കൃഷി മന്ത്രി ടി. സിദ്ദിഖ്, മന്ത്രി പി.സി വിഷ്ണുനാഥ്, അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി വിജു കൃഷ്ണന്‍, മുന്‍ മന്ത്രി കെ.കെ. ശൈലജ, കെ.എസ് ശബരീനാഥന്‍, സണ്ണി എം കപിക്കാട്, ജോണ്‍ ബ്രിട്ടാസ്, ശശികുമാര്‍ തുടങ്ങിയവര്‍ ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെടുന്നു. 


സാഹിത്യ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖരാണ് അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന വയനാടിന്റെ സാഹിത്യോത്സവത്തിനെത്തുന്നത്. 
പ്രമുഖ കര്‍ണാടക സംഗീതജ്ഞന്‍ ടി.എം. കൃഷ്ണ, തൃശൂരിലെ ഊരാളി ബാന്‍ഡ്, വയനാട്  കൂര്‍ഗ് എര്‍ത്ത് ലോര്‍ ബാന്‍ഡ്, സൌഹാര്‍ദ ഭജന്‍സ് തുടങ്ങിയവര്‍ ഡബ്ല്യുഎല്‍എഫിന്റെ  ആഘോഷ രാവുകള്‍ക്ക് നിറം പകരും. 
കേരളത്തിലെ പ്രമുഖ പ്രസാധകരുടെ ബുക്ക് സ്റ്റാളുകള്‍, ഭക്ഷ്യശാലകള്‍, ചിത്ര പ്രദര്‍ശനം, കാര്‍ഷിക പ്രദര്‍ശനം, പുഷ്പമേള, വിവിധ വിഷയങ്ങളിലെ മാസ്റ്റര്‍ ക്ലാസുകള്‍, ഇന്റര്‍നാഷണല്‍ അക്കഡമിക് കോണ്‍ഫറന്‍സ്, സാഹിത്യ ക്വിസ് തുടങ്ങിയവയും സാഹിത്യോത്സവത്തിന്റെ ഭാഗമാകും. 
ഡബ്ല്യുഎല്‍എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, ജില്ലയിലെ പ്രമുഖ ലൈബ്രറികള്‍, സംഘാടക സമിതി അംഗങ്ങള്‍, ദ്വാരകയിലെ സംഘാടക സമിതി ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ഡെലിഗേറ്റ് പാസുകളും ടിക്കറ്റുകളും സ്വന്തമാക്കാം.
ടമഷമ്യമി

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ