ചെറ്റപ്പാലം: യങ് ഡെമോക്രാറ്റ്‌സ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജില്ലാ തല മെമ്പര്‍ഷിപ്പ് കാമ്പയിനിന് തുടക്കമായി. ചെറ്റപ്പാലത്ത് വെച്ച് നടന്ന പരിപാടിയില്‍ ജില്ലാ കണ്‍വീനര്‍ കെ.എസ്. മുഹമ്മദ് സകരിയ്യ ശ്രീമോന് മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.വരും ദിവസങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മെമ്പര്‍ഷിപ്പ് വിതരണം വ്യാപകമാക്കുമെന്നും കൂടുതല്‍ യുവാക്കളെ ജനാധിപത്യ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഭാഗമാക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പരിപാടിയില്‍ ജില്ലാ ഓര്‍ഗനൈസിങ് കമ്മിറ്റിയംഗങ്ങളായ യാസിര്‍ പി ടി, സലാഹുദ്ധീന്‍ കെ, മാനന്തവാടി അസംബ്ലി പ്രസിഡന്റ് അബ്ദുല്‍ ഷുക്കൂര്‍ ടി, സെക്രട്ടറിമാരായ തന്‍വീര്‍ എം, സാദിഖലി വി ഐ, ജോയിന്റ് സെക്രട്ടറി ഷഹാന സലാം, ട്രഷറര്‍ സൈനുദ്ധീന്‍,എസ്ഡിപിഐ ചെറ്റപ്പാലം ബ്രാഞ്ച് സെക്രട്ടറി അറഫാത്ത്, വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ബ്രാഞ്ച് പ്രസിഡന്റ് സക്കീന തുടങ്ങിയവര്‍ പങ്കെടുത്തു.
അഭിപ്രായങ്ങൾ (Comments)