മാനന്തവാടി

ജിയുപിഎസ് ബാവലിയില്‍ സ്മാര്‍ട്ട് ക്ലാസ് റൂം, സ്റ്റം ലാബ്  ഉദ്ഘാടനം ചെയ്തു

ജിയുപിഎസ് ബാവലിയില്‍ സ്മാര്‍ട്ട് ക്ലാസ് റൂം, സ്റ്റം ലാബ്  ഉദ്ഘാടനം ചെയ്തു

ബാവലി: ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ബാവലിയില്‍ സ്മാര്‍ട്ട് ക്ലാസ് റൂം സ്റ്റം ലാബ് എന്നിവയുടെ ഉദ്ഘാടനം മാനന്തവാടി നിയോജകമണ്ഡലം എംഎല്‍എ ഉഷ വിജയന്‍ നിര്‍വഹിച്ചു. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്റെയും എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും സഹായത്തോടെയാണ് ഈ സ്മാര്‍ട്ട് ക്ലാസ്സ് റൂമും, സ്റ്റം ലാബും നിര്‍മ്മിച്ചത്. ചടങ്ങില്‍ തിരുനെല്ലി പഞ്ചായത്ത് പ്രസിഡണ്ട്  അഞ്ചു ബാലന്‍ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകന്‍ ബിജു എം.എസ്, തിരുനെല്ലി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷര്‍മിനാസ് കെ ടി, പിടിഎ പ്രസിഡണ്ട്  ഷബീര്‍ പി കെ, മുന്‍ പിടിഎ പ്രസിഡണ്ട്  മുഹമ്മദ് അന്‍സാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 


ചടങ്ങില്‍ സംസ്ഥാന ഇന്‍ക്ലൂസീവ് കായികമേളയില്‍ വയനാട് ജില്ലയ്ക്ക് വേണ്ടി സ്വര്‍ണ്ണം നേടിയ ബാവലി സ്‌കൂളിലെ വിദ്യാര്‍ഥിയായ അഞ്ജന രാജനെ ബഹുമാനപ്പെട്ട എംഎല്‍എ ശ്രീമതി ഉഷ വിജയന്‍ ആദരിച്ചു. ഉപജില്ലാ കലാ കായിക പ്രവര്‍ത്തിപരിചയ ശാസ്ത്രമേളയില്‍ മികച്ച  വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ