പനമരം: പനമരം പാലത്തിലൂടെ കാറില്‍ അത്യന്തം അപകടകരമായ രീതിയില്‍ യാത്ര നടത്തിയ സംഭവത്തില്‍ പനമരം പോലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ഓപ്പണ്‍ ന്യൂസര്‍ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി.മാനന്തവാടി ഭാഗത്തുനിന്ന് പനമരം ഭാഗത്തേക്ക് വരികയായിരുന്ന KL 23 W 5654 നമ്പര്‍ കാറില്‍ രണ്ട് യുവാക്കള്‍ കാറിന്റെ പുറത്തേക്ക് തൂങ്ങി അപകടകരമായ രീതിയില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നാലെ വന്ന യാത്രക്കാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും യുവാക്കള്‍ യാത്ര തുടര്‍ന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം ഓപ്പണ്‍ ന്യൂസര്‍ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് പനമരം പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഭാരതീയ ന്യായ സംഹിത (BNS) 281ാം വകുപ്പ്, കേരള പോലീസ് ആക്ട് 2011ലെ 118(ല) വകുപ്പ് എന്നിവ പ്രകാരമാണ് കേസ്. പൊതുനിരത്തില്‍ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവൃത്തികള്‍ക്കുമെതിരെയുള്ള വകുപ്പുകളാണിവ.
അപകടകരമായ രീതിയിലുള്ള വാഹനയാത്രകള്‍ക്കെതിരെ പോലീസ് നടപടി സ്വീകരിച്ചത് ഇത്തരം പ്രവണതകള്‍ക്ക് തടയിടാന്‍ സഹായിക്കുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
അഭിപ്രായങ്ങൾ (Comments)