മാനന്തവാടി: എക്യുമെനിക്കല്‍ ക്രിസ്മസ് ഫോറം മാനന്തവാടി യുടെ നേതൃത്വത്തില്‍ ഐക്യ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 19 ന് നടക്കും. വിവിധ അപ്പോസ്തലിക സഭകള്‍ ചേര്‍ന്ന് ഐക്യ ക്രിസ്മസ് റാലിയും പൊതുസമ്മേളനവും കലാ പരിപാടികളും നടത്തും. ആലോചനാ യോഗത്തില്‍ ഇസിഎഫ് പ്രസിഡന്റ് ഫാ.സോണി വാഴക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി റോജര്‍ ഹില്‍ട്ടന്‍, വൈസ് പ്രസിഡന്റ് ഫാ. തോമസ് തുണ്ടിയില്‍, അഡ്വ.ഫാ സ്റ്റീഫന്‍ ചീക്കപ്പാറ, ഫാ.ടി.എം കുര്യാക്കോസ്, ജോ.സെക്രട്ടറിമാരായ സല്‍ജു പള്ളിപ്പാടന്‍, കെ.എം. ഷിനോജ് എന്നിവര്‍ പ്രസംഗിച്ചു.
സംയുക്ത ക്രിസ്തുമസ് പ്രോഗ്രാമിന് അനുയോജ്യമായ ഒരു പേര് നിര്‍ദേശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. തിരഞ്ഞെടുക്കു പെടുന്ന പേര് നിര്‍ദേശിക്കുന്നആള്‍ക്ക് സമ്മാനവും നല്‍കും. പേരുകള്‍ 28.11.26 ന് വൈകിട്ട് 5ന് മുന്‍പ് 99470 76349 എന്ന നമ്പറില്‍ വാട്‌സാപ് ചെയ്യണം.
അഭിപ്രായങ്ങൾ (Comments)