മാനന്തവാടി

നിര്‍മ്മലം പുതുയുഗ ശുചിത്വകേരളം; വിളംബരജാഥ നടത്തി

നിര്‍മ്മലം പുതുയുഗ ശുചിത്വകേരളം; വിളംബരജാഥ നടത്തി

എടവക: സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തദ്ദേശ സ്വയം ഭരണ വകുപ്പ് പൊതുജന പങ്കാളിത്തത്തോടെ നടത്തുന്ന നിര്‍മ്മലം പുതുയുഗ ശുചിത്വകേരളം ക്യാമ്പയിന്റെ ഭാഗമായി എടവക പഞ്ചായത്തില്‍ വിളംബരജാഥ സംഘടിപ്പിച്ചു. മാലിന്യമുക്ത പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് മുതല്‍  ചുണ്ടമുക്ക് 2/4  വരെ നടത്തിയ വിളംബര ജാഥ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുസ്തഫ തയ്യുള്ളതില്‍  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ലീല ബാലന്‍,  ക്ഷേമകാര്യ ചെയര്‍മാന്‍ വിനോദ് തോട്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

മെമ്പര്‍മാരായ ജോര്‍ജ് പടകൂട്ടില്‍, മുരളീധരന്‍ കെ വത്സന്‍, അസ്മില, ജംഷീറ ശിഹാബ്, ദീപാ ദേവി, സെറീന വി, ഹര്‍ഷിത  ജയപ്രകാശ് എം കെ, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍, എച് ഐ, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ