മാനന്തവാടി

ഡിസംബര്‍ 06 ബാബരി ദിനത്തില്‍ ബഹുജന സംഗമം നടത്തും: എസ്ഡിപിഐ

ഡിസംബര്‍ 06 ബാബരി ദിനത്തില്‍ ബഹുജന സംഗമം നടത്തും: എസ്ഡിപിഐ

മാനന്തവാടി: ഡിസംബര്‍ 06 ബാബരി ദിനത്തോടനുബന്ധിച്ച് മാനന്തവാടി ഗാന്ധിപാര്‍ക്കില്‍ വൈകുന്നേരം 4 മണിക്ക് ബഹുജന സംഗമം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി അറിയിച്ചു.
ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ ഓര്‍മ പുതുക്കുന്നതിനൊപ്പം രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചാണ് സംഗമം സംഘടിപ്പിക്കുന്നതെന്നും  രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയതയ്ക്കും ന്യൂനപക്ഷ വേട്ടയ്ക്കുമെതിരെ ജനാധിപത്യ വിശ്വാസികളുടെ കൂട്ടായ ശബ്ദമായി സംഗമം മാറുമെന്നും നേതാക്കള്‍ പറഞ്ഞു.

വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ 
സംഗമത്തില്‍ പങ്കെടുക്കും. പരിപാടിയില്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മതേതര സമൂഹവും പങ്കാളികളാകണമെന്ന് മണ്ഡലം കമ്മിറ്റി അഭ്യര്‍ഥിച്ചു.

യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് വി സുലൈമാന്‍ അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി സജീര്‍ എം.ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഷുഹൈബ് ടി കെ, ജോയിന്റ് സെക്രട്ടറി നൗഫല്‍ പി കെ, കമ്മിറ്റിയംഗങ്ങളായ ഖദീജ ടി, സുമയ്യ പി കെ, സകരിയ്യ കെ എസ് തുടങ്ങിയവര്‍ പങ്കെടുത്തു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ