പനമരം: ചീക്കല്ലൂര്‍ ചെക്ക് ഡാമിന് സമീപം പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മാനന്തവാടി അഗ്‌നിരക്ഷാസേന മൃതദേഹം പുഴയില്‍നിന്ന് പുറത്തെടുത്ത് കരയിലെത്തിച്ചു. തുടര്‍ന്ന് തുടര്‍നടപടികള്‍ക്കായി പോലീസിന് കൈമാറി.സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ബിനു എം.ബി.യുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ മനു അഗസ്റ്റിന്‍, ബിനീഷ് ബേബി, ദീപ്തലാല്‍ എം.വി., ഹോം ഗാര്‍ഡ് ജോബി എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.മരിച്ചയാളെ തിരിച്ചറിയുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പനമരത്ത് പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
അഭിപ്രായങ്ങൾ (Comments)