മാനന്തവാടി

സ്‌ക്കൂള്‍ കെട്ടിടോദ്ഘാടനവും വാര്‍ഷികാഘോഷവും  നവംബര്‍ 28 ന്

സ്‌ക്കൂള്‍ കെട്ടിടോദ്ഘാടനവും വാര്‍ഷികാഘോഷവും  നവംബര്‍ 28 ന്

തിരുനെല്ലി:തിരുനെല്ലി ഡി.സി.എം യു.പി സ്‌കൂളിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും  72-ാം വാര്‍ഷികാഘോഷവും ഗ്ലിറ്റ്‌സ് 2കെ26 എന്ന പേരില്‍ നവംബര്‍ 28 ശനിയാഴ്ച വൈകുന്നേരം 5.30ന് കൃഷി വകുപ്പ് മന്ത്രി അഡ്വ.ടി സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ പൗളിന്‍ മുകാല അധ്യക്ഷത വഹിക്കും.മാനന്തവാടി എം.എല്‍.എ ഉഷ വിജയന്‍,ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍,തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലന്‍,മാനന്തവാടി രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ സിജോ ഇളംകുന്നപ്പുഴ, വാര്‍ഡ് മെമ്പര്‍ കെ.ടി ഗോപിനാഥന്‍,ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നവ്യ,പി.ടി.എ പ്രസിഡന്റ് ദിനേശ് കോട്ടിയൂര്‍ തുടങ്ങി വിദ്യാഭ്യാസ സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ