മാനന്തവാടി

യക്ഷഗാനത്തില്‍ ഒന്നാമതായി മാനന്തവാടി ജിവിഎച്ച്എസ്എസ്

യക്ഷഗാനത്തില്‍ ഒന്നാമതായി മാനന്തവാടി ജിവിഎച്ച്എസ്എസ്

ഹൈസ്‌കൂള്‍ വിഭാഗം യക്ഷഗാന മത്സരത്തില്‍ മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സംസ്ഥാനതല യോഗ്യത നേടി. തുടര്‍ച്ചയായി പതിനെട്ട് വര്‍ഷം ഒന്നാം സ്ഥാനം നേടിയിരുന്ന മാനന്തവാടി എംജിഎം സ്‌കൂളിനെ പിന്നിലാക്കിയാണ് ജി.വി.എച്ച്.എസ.്എസ് ടീം നേട്ടം കൈവരിച്ചത്. മാനന്തവാടി ഉപജില്ലാ മത്സരത്തിലും സ്‌കൂള്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. അധ്യയന വര്‍ഷാരംഭം മുതല്‍ നടത്തിയ ചിട്ടയായ പരിശീലനത്തിലൂടെയാണ് വിദ്യാര്‍ഥികള്‍ വിജയത്തിലെത്തിയത്. അര്‍ജുനന്റെയും ചിത്രാംഗദയുടെയും മകനായ ബഭ്രുവാഹനന്റെ കഥയാണ് യക്ഷഗാനത്തിലൂടെ അവതരിപ്പിച്ചത്. ഹിരണ്‍ കുമാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ജ്യോതിക ബിനു, അവന്തിക ആനന്ദ്, ഗൗരി ചന്ദന, അന്‍സിയ, സന്‍ഹ തസ്‌നി, അതിത്രി എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങള്‍. 


യക്ഷഗാനത്തിന്റെ പരിശീലനത്തിനും അവതരണത്തിനായും അധ്യാപകരും രക്ഷിതാക്കളും സംയുക്തമായാണ് തുക കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകള്‍ക്ക് പിന്തുണ നല്‍കുന്നതിന്  അധ്യാപകരും രക്ഷിതാക്കളും കൈകോര്‍ത്തത് നേട്ടത്തിന് കരുത്തായി. ആദ്യ പങ്കാളിത്തത്തില്‍ തന്നെ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടാനായത് സ്‌കൂളിനും വിദ്യാര്‍ഥികള്‍ക്കും അഭിമാനമാണെന്ന് ടീം അംഗങ്ങള്‍.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ