മാനന്തവാടി

ദശസഹസ്ര ദീപ സമര്‍പ്പണം; ആദ്യ സംഭാവന സ്വീകരിച്ചു

ദശസഹസ്ര ദീപ സമര്‍പ്പണം; ആദ്യ സംഭാവന സ്വീകരിച്ചു

തോണിച്ചാല്‍: തോണിച്ചാല്‍ മലക്കാരി ശിവക്ഷേത്രത്തില്‍ മണ്ഡലകാല സമാപനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ദശസഹസ്ര ദീപ സമര്‍പ്പണത്തിന്റെ ആദ്യ സംഭാവന സ്വീകരിക്കല്‍ ചടങ്ങ് ക്ഷേത്ര സന്നിധിയില്‍ നടന്നു. ആദ്യ സംഭാവന ദ്വാരക ശശിധരനില്‍ നിന്നും ക്ഷേത്രം വൈസ് പ്രസിഡണ്ട് കെ.വി രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി. മണ്ഡല കാല ഉത്സവത്തിന്റെ ഭാഗമായി എല്ലാ ദിവസവും അന്നദാനം, ശനിയാഴ്ചളില്‍ ഭജന, തൃക്കാര്‍ത്തികയോടനുബന്ധിച്ച് ദീപ സമര്‍പ്പണം എന്നിവയും ക്ഷേത്രത്തില്‍ നടന്നു വരുന്നുണ്ട്. ചടങ്ങില്‍ രവി കന്നിക്കുഴി അധ്യക്ഷത വഹിച്ചു.സി.അഖില്‍ പ്രേം, വി.ജി തുളസീദാസ് , കൈരളി സുന്ദരന്‍, കോമളവല്ലി, പി.ജി അരുണ്‍ ദാസ് , പി.വി സുകുമാരന്‍ , കെ.പി ബാബുരാജ്, പി. വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ