മാനന്തവാടി

തരുവണ ഗവ.യുപി സ്‌കൂള്‍ വിജയാഹ്ലാദപ്രകടനം നടത്തി

തരുവണ ഗവ.യുപി സ്‌കൂള്‍ വിജയാഹ്ലാദപ്രകടനം നടത്തി

തരുവണ: ഈ വര്‍ഷം നടന്ന ഉപജില്ല മേളകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചകുട്ടികളെ അഭിനന്ദിച്ചുകൊണ്ട് പിറ്റിഎ കമ്മിറ്റിയുടെ നേതൃത്വത്തില്‍  വിജയാഹ്ലാദ പ്രകടനം നടത്തി. എല്‍ പി വിഭാഗത്തിനും യുപി വിഭാഗത്തിനും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ വിദ്യാലയം, യുപി വിഭാഗം ഉപജില്ല പ്രവൃത്തിപരിചയമേളയിലും ഉപജില്ലാ ശാസ്ത്രമേളയിലും രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. മറ്റ് മേളകളിലും മികച്ച പ്രകടനമാണ് ഈ വര്‍ഷം വിദ്യാലയം കാഴ്ചവച്ചിരിക്കുന്നത് അഭിനന്ദിക്കല്‍ ചടങ്ങിനും പ്രകടനത്തിനും പിടിഎപ്രസിഡന്റ് മുഹമ്മദ് ഷാഫി.സി, എസ്എംസി ചെയര്‍മാന്‍ മുഹമ്മദലി കെ, പിടിഎ വൈസ് പ്രസിഡന്റ് ഇബ്രാഹിം.എം, മദര്‍ പിടിഎ പ്രസിഡന്റ് അസ്മില, മദര്‍ പിറ്റിഎ വൈസ് പ്രസിഡന്റ് സുല്‍ഫത്ത് .കെ, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ.അജയകുമാര്‍, സ്റ്റാഫ് സെക്രട്ടറി രമ്യ ടി.എം , അധ്യാപകരായ ലിജിത സി.കെ, ജീജ ജേക്കബ്, ഐശ്വര്യ സി.വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ