മാനന്തവാടി: സരള്‍ നിയമം പിന്‍വലിക്കുക, തണ്ണീര്‍തടങ്ങളും നെല്‍വയലുകളും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെഎസ്‌കെടിയു നേതൃത്വത്തില്‍ മാനന്തവാടി സബ്കളക്ടര്‍ ഓഫീസ് മാര്‍ച്ച് നടത്തി. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി സുരേഷ് താളൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എ കെ ശങ്കരന്‍ അധ്യക്ഷനായി. വി ജി ഗിരിജ, പി വി ബാലകൃഷ്ണന്‍, സി ടി പ്രേംജിത്ത് എന്നിവര്‍ സംസാരിച്ചു. എ ഉണ്ണികൃഷ്ണന്‍ സ്വാഗതവും വി ടി അരവിന്ദാക്ഷന്‍ നന്ദിയും പറഞ്ഞു.
കെഎസ്‌കെടിയു സബ്കളക്ടര്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
അഭിപ്രായങ്ങൾ (Comments)