മാനന്തവാടി

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു

മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു

മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ബയോഡൈവേഴ്‌സിറ്റി മാനേജ്‌മെന്റ് കമ്മിറ്റി (ബി.എം.സി) രൂപീകരിച്ചു. മീനാക്ഷി രാമനെ ചെയര്‍പേഴ്‌സണായും ടി.സി. ജോസഫിനെ കണ്‍വീനറായും തെരഞ്ഞെടുത്തു.
2020ലെ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആദ്യമായാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തില്‍ ബി.എം.സി രൂപീകരിക്കുന്നത്. കാര്‍ഷിക, പരിസ്ഥിതി മേഖലകളില്‍ പ്രവര്‍ത്തിച്ച് അംഗീകാരങ്ങളും പുരസ്‌കാരങ്ങളും നേടിയവരടക്കമുള്ളവരാണ് കമ്മിറ്റി അംഗങ്ങള്‍.കാലാവസ്ഥാ വ്യതിയാന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഏക ആരോഗ്യ ബോധവല്‍ക്കരണം, അധിനിവേശ സസ്യങ്ങളുടെ നിര്‍മ്മാര്‍ജനം, വനത്തിനകത്തെ നെല്ലി, നാട്ടുമാവ് തുടങ്ങിയവയുടെ സര്‍വേയും സംരക്ഷണവും, നീര്‍ച്ചാലുകളും പുഴകളും ഉള്‍പ്പെടെയുള്ള ജലസ്രോതസ്സുകളുടെ സംരക്ഷണം എന്നിവയ്ക്ക് കമ്മിറ്റി മുന്‍ഗണന നല്‍കും.

വംശനാശ ഭീഷണി നേരിടുന്ന കുറുക്കന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളെയും സസ്യങ്ങളെയും കുറിച്ചുള്ള പഠനവും സംരക്ഷണവും പുനരുജ്ജീവനവും, ജൈവകൃഷി പ്രോത്സാഹനം, മണ്ണുപരിശോധനയിലൂടെ കൃഷി വ്യാപനം, പഴയകാല നെല്‍വിത്തുകളുടെയും കിഴങ്ങുവിളകളുടെയും ഗവേഷണവും സംരക്ഷണവും എന്നിവയും പദ്ധതികളില്‍ ഉള്‍പ്പെടുന്നു.

നാടന്‍ ഫലവൃക്ഷത്തോട്ടങ്ങള്‍ പ്രോത്സാഹിപ്പിച്ച് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കുന്നതിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക, വിഷരഹിത പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുക, സ്‌കൂള്‍കോളേജുകളില്‍ ജൈവവൈവിധ്യ പാര്‍ക്കുകള്‍, ഔഷധസസ്യ ഉദ്യാനങ്ങള്‍, ചിത്രശലഭ ഉദ്യാനങ്ങള്‍ എന്നിവ ഒരുക്കുക, കാവുകളുടെ ഗവേഷണവും സംരക്ഷണവും തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടപ്പാക്കും.

അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിനെ ജില്ലയിലെ മാതൃകാ ജൈവവൈവിധ്യ ബ്ലോക്ക് പഞ്ചായത്തായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇതിനായി വിവിധ വകുപ്പുമേധാവികളും സന്നദ്ധ സംഘടനകളും ഉള്‍പ്പെടുന്ന ഏകോപന സമിതി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമന്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ് ബി.ഡി.ഒ മനോജ് വി.സി സ്വാഗതം പറഞ്ഞു. ജില്ലാ ബി.എം.സി അംഗം വി. ഹുസൈന്‍, പി.ജെ. മാനുവല്‍, മോയില്‍ ആരങ്ങാടന്‍, പ്രവീണ കെ., ഏലിയാമ്മ കെ.ജെ., റോസ്‌ലി ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ടി.സി. ജോസഫ് നന്ദി പറഞ്ഞു.
ടമഷമ്യമി

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ