മാനന്തവാടി

ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി

ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി

മുള്ളന്‍കൊല്ലി: തിരുനെല്ലി ഗ്രാമപഞ്ചായത്ത്, ആയുഷ് പി.എച്ച്.സി തിരുനെല്ലി, നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ്ഗ്രാം, തൃശ്ശിലേരി ജനകീയ ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മുള്ളന്‍കൊല്ലി സാംസ്‌കാരിക നിലയത്തില്‍ വെച്ച് സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ആയുഷ് പി.എച്ച്.സി തിരുനെല്ലി മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപശ്രീ എ. സ്വാഗതം ആശംസിച്ചു. സി.ഡി.എസ്  അംഗം സമീറ അധ്യക്ഷത വഹിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുമാരി അഞ്ജു ബാലന്‍ ക്യാമ്പ് ഉദ്ഘാടനം  നിര്‍വഹിച്ചു. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സിജോ കുര്യാക്കോസ് ആരോഗ്യ ബോധവല്‍ക്കരണ ക്ലാസിന് നേതൃത്വം നല്‍കി. 


എം.എല്‍.എസ്.പി  ദീപ സിസ്റ്റര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ആശാ വര്‍ക്കര്‍ ശാന്തി നന്ദി രേഖപ്പെടുത്തുകയും ചെയ്തു. അറ്റന്‍ഡര്‍ അസീത ബാലന്‍,ആയുഷ്ഗ്രാം അറ്റന്‍ഡര്‍ ബിബിന്‍ പി എഫ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. ക്യാമ്പിനോടനുബന്ധിച്ച് ജീവിതശൈലീ രോഗ നിര്‍ണ്ണയവും സൗജന്യ മരുന്ന് വിതരണവും നടത്തി.

middle_ad

അഭിപ്രായങ്ങൾ (Comments)

കമന്റ് ബോക്സിൽ വരുന്ന അഭിപ്രായങ്ങൾ ഓപ്പൺന്യൂസറിന്റെതല്ല. മാന്യമായ ഭാഷയിൽ വിയോജിക്കാനും തെറ്റുകൾ ചൂണ്ടിക്കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂർവ്വം അധിക്ഷേപിക്കാൻ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ് - എഡിറ്റർ