മാനന്തവാടി: സ്വാഭാവിക പ്രസവത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി വാക്കത്തോണ്‍ സംഘടിപ്പിച്ചു. സൊസൈറ്റി ഓഫ് മിഡ്‌വൈവ്‌സ് ഇന്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന നാഷണല്‍ വാക്ക് ഫോര്‍ നാച്ചുറല്‍ ബര്‍ത്തിങ്ങിന്റെ ഭാഗമായി വയനാട് ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് വാക്കത്തോണ്‍ നടത്തിയത്.ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ സ്മിത പി.എസ്. വാക്കത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ സിബിന മോള്‍ വി.പി., ഷാഹിന എം.കെ. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സ്വാഭാവിക പ്രസവത്തിന്റെ പ്രാധാന്യം, ഗുണങ്ങള്‍ എന്നിവ സംബന്ധിച്ച സന്ദേശങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കാന്‍ വാക്കത്തോണിലൂടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് സാധിച്ചു.
അഭിപ്രായങ്ങൾ (Comments)